10000 രൂപ കിഴിവിൽ iPhone 15 വിൽപ്പന നടത്തുന്നു. 69900 രൂപയുടെ 128ജിബി സ്റ്റോറേജ് ഐഫോണിനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണിന് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഡീൽ കൂടി ആമസോൺ അനുവദിച്ചിട്ടുണ്ട്.
ആമസോണിൽ യഥാർത്ഥത്തിൽ 69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15 128 ജിബി മോഡൽ ഇ-കൊമേഴ്‌സ് സൈറ്റിൽ 59,900 രൂപ എന്ന പ്രത്യേക വിലയ്ക്ക് വിൽക്കുന്നു. കൂടാതെ, മറ്റ് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടുതൽ കിഴിവുകൾ നൽകി ഈ ഡീലിനെ കൂടുതൽ ആകർഷകമാക്കുന്നു.
14 ശതമാനം ഇളവിൽ 59,900 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ പ്രീമിയം സെറ്റിന് 2,904 രൂപയുടെ ഇഎംഐ ഓഫർ ലഭിക്കും. കൂടാതെ 2,697 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഓഫർ ചെയ്യുന്നു. പഴയഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, ഒറിജിനൽ വിലയിൽ നിന്ന് 17000 രൂപ വരെ ഇളവ് നേടാനാകും. 128ജിബി സ്റ്റോറേജുള്ള പിങ്ക് നിറത്തിലെ ഐഫോണിന് മാത്രമാണ് ഡീൽ.
ഡിസ്പ്ലേ: 6.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിൽ ഡൈനാമിക് ഐലൻഡ് നോച്ചാണ് അവതരിപ്പിച്ചത്. ഐഫോൺ 14 പ്രോ മോഡലുകളിലൂടെ ഡൈനാമിക് ഐലൻഡ് സ്വീകാര്യത കൂടുതൽ നേടിയിരുന്നു.
ക്യാമറ: പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയ്ക്കും കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ഷോട്ടുകൾക്കുമുള്ളതാണ് ക്യാമറ യൂണിറ്റ്. ഇതിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് കൊടുത്തിട്ടുള്ളത്.
പ്രോസസർ: A16 ബയോണിക് ചിപ്പാണ് കൊടുത്തിട്ടുള്ളത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്സിൽ A15 ചിപ്പായിരുന്നു ഉപയോഗിച്ചത്. ഇതിൽ നിന്ന് മികച്ച അപ്‌ഗ്രേഡാണ്, പ്രോ മോഡലുകൾക്ക് നൽകിയത്.
ബാറ്ററി: ദിവസം മുഴുവൻ ബാറ്ററി ലൈഫ് തരുന്നു. യുഎസ്ബി ടൈപ്പ് സി ചാർജിങ്ങിനെ ഐഫോൺ 15 സപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴത്തെ ഐഫോൺ 16നേക്കാൾ ഐഫോൺ 15 കേമമാണോ? പ്രോസസറുകളിലും ക്യാമറയിലും ചില വ്യത്യാസങ്ങളുണ്ട്. രണ്ട് മോഡലുകളുടെയും ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ നോക്കാം.
ഐഫോൺ 15: 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ. A18 ബയോണിക് ചിപ്പ്, 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ബാറ്ററി, IP68 റേറ്റിംഗ്
ഐഫോൺ 16: 6.1 ഇഞ്ച് ഡിസ്പ്ലേ, A16 ബയോണിക് ചിപ്പ്, 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ബാറ്ററി, IP68 റേറ്റിംഗ്
Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…