Best Offer: 48MP ക്യാമറ iPhone 15 10000 രൂപ വില കുറച്ച് വിൽപ്പനയ്ക്ക്!

HIGHLIGHTS

10000 രൂപ കിഴിവിൽ iPhone 15 വിൽപ്പന നടത്തുന്നു

ഇതിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് കൊടുത്തിട്ടുള്ളത്

ഐഫോണിന് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഡീൽ കൂടി ആമസോൺ അനുവദിച്ചിട്ടുണ്ട്

Best Offer: 48MP ക്യാമറ iPhone 15 10000 രൂപ വില കുറച്ച് വിൽപ്പനയ്ക്ക്!

10000 രൂപ കിഴിവിൽ iPhone 15 വിൽപ്പന നടത്തുന്നു. 69900 രൂപയുടെ 128ജിബി സ്റ്റോറേജ് ഐഫോണിനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണിന് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഡീൽ കൂടി ആമസോൺ അനുവദിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

iPhone 15 ഓഫറിൽ വിൽപ്പന

ആമസോണിൽ യഥാർത്ഥത്തിൽ 69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15 128 ജിബി മോഡൽ ഇ-കൊമേഴ്‌സ് സൈറ്റിൽ 59,900 രൂപ എന്ന പ്രത്യേക വിലയ്ക്ക് വിൽക്കുന്നു. കൂടാതെ, മറ്റ് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടുതൽ കിഴിവുകൾ നൽകി ഈ ഡീലിനെ കൂടുതൽ ആകർഷകമാക്കുന്നു.

14 ശതമാനം ഇളവിൽ 59,900 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ പ്രീമിയം സെറ്റിന് 2,904 രൂപയുടെ ഇഎംഐ ഓഫർ ലഭിക്കും. കൂടാതെ 2,697 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഓഫർ ചെയ്യുന്നു. പഴയഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, ഒറിജിനൽ വിലയിൽ നിന്ന് 17000 രൂപ വരെ ഇളവ് നേടാനാകും. 128ജിബി സ്റ്റോറേജുള്ള പിങ്ക് നിറത്തിലെ ഐഫോണിന് മാത്രമാണ് ഡീൽ.

ഐഫോൺ 15 സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിൽ ഡൈനാമിക് ഐലൻഡ് നോച്ചാണ് അവതരിപ്പിച്ചത്. ഐഫോൺ 14 പ്രോ മോഡലുകളിലൂടെ ഡൈനാമിക് ഐലൻഡ് സ്വീകാര്യത കൂടുതൽ നേടിയിരുന്നു.

ക്യാമറ: പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയ്ക്കും കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ഷോട്ടുകൾക്കുമുള്ളതാണ് ക്യാമറ യൂണിറ്റ്. ഇതിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് കൊടുത്തിട്ടുള്ളത്.

പ്രോസസർ: A16 ബയോണിക് ചിപ്പാണ് കൊടുത്തിട്ടുള്ളത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്സിൽ A15 ചിപ്പായിരുന്നു ഉപയോഗിച്ചത്. ഇതിൽ നിന്ന് മികച്ച അപ്‌ഗ്രേഡാണ്, പ്രോ മോഡലുകൾക്ക് നൽകിയത്.

ബാറ്ററി: ദിവസം മുഴുവൻ ബാറ്ററി ലൈഫ് തരുന്നു. യുഎസ്ബി ടൈപ്പ് സി ചാർജിങ്ങിനെ ഐഫോൺ 15 സപ്പോർട്ട് ചെയ്യുന്നു.

ഇപ്പോഴത്തെ ഐഫോൺ 16നേക്കാൾ ഐഫോൺ 15 കേമമാണോ? പ്രോസസറുകളിലും ക്യാമറയിലും ചില വ്യത്യാസങ്ങളുണ്ട്. രണ്ട് മോഡലുകളുടെയും ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ നോക്കാം.

iPhone 15 vs iPhone 16

ഐഫോൺ 15: 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ. A18 ബയോണിക് ചിപ്പ്, 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ബാറ്ററി, IP68 റേറ്റിംഗ്

ഐഫോൺ 16: 6.1 ഇഞ്ച് ഡിസ്പ്ലേ, A16 ബയോണിക് ചിപ്പ്, 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ബാറ്ററി, IP68 റേറ്റിംഗ്

Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo