6ജിബി റാം ,16മെഗാപിക്സൽ ക്യാമെറയിൽ Infinix Zero 5,വില 17999 രൂപ
5.98 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ ഒരു സ്മാർട്ട് ഫോൺ
Survey2017 ന്റെ അവസാനത്തിൽ പുതിയൊരുമോഡൽ കൂടി വിപണിയിൽ എത്തിയിരിക്കുന്നു .ഒരുപാടു സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .6ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
5.98ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×1920പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .2.6GHz octa-core MediaTek Helio P25 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 ന്റെ ഓ എസിലാണ് പ്രവർത്തനം .
ഇത് ഹോങ്കോങ് കമ്പനിയാണ് .16 മെഗാപിക്സലിന്റെ സെല്ഫിക്യാമെറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഈ പുതിയ Infinix Zero 5നു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ ,മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
4350mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .17999 രൂപയാണ് ഈ മോഡലുകളുടെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .
Experienced Social Media And Content Marketing Specialist View Full Profile
