Infinix Smart 8 HD Launch: ഡൈനാമിക് ഐലൻഡ് ഫീച്ചറുമായി ഇൻഫിനിക്സിന്റെ പുതിയ മാജിക് Infinix Smart 8 HD

Updated on 30-Nov-2023
HIGHLIGHTS

7000 രൂപ മുതൽ ഈ സീരീസിലെ ഫോണുകൾ ലഭിച്ചു തുടങ്ങും

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് രണ്ട് സ്മാർട്ട്ഫോണുകളുടെയും സവിശേഷത

ഐഫോണിനോട് സാമ്യമുള്ള പുതിയ ഫോണാണ് ഇൻഫിനിക്സ്

Infinix അതിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഇൻഫിനിക്‌സ് സ്മാർട്ട് 8 എച്ച്‌ഡിയാണ് ആ സ്‌മാർട്ട്‌ഫോൺ, 7000 രൂപയിൽ താഴെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബർ 8 ന് ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കാൻ കമ്പനി തയ്യാറാണ്.

Infinix Smart 8 ഐഫോണിനോട് സാമ്യമുള്ള ഫോണാണ്

ഐഫോണിനോട് സാമ്യമുള്ള പുതിയ ഫോണാണ് ഇൻഫിനിക്സ് പുറത്തിറക്കാൻ പോകുന്നത്. ഇൻഫിനിക്സ് സ്മാർട്ട് 7 സീരീസിന്റെ പിൻ​ഗാമി എന്ന നിലയിലാണ് കമ്പനി സ്മാർട്ട് 8 സീരീസ് ഫോണുകൾ പുറത്തിറക്കുക. നിരവധി പുത്തൻ അപ്ഡേഷനുകളുമായാണ് പുതിയ സീരീസ് ഫോണുകൾ എത്തുന്നത്.

Infinix Smart 8 വില

10,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നതും ശ്രദ്ധേയമാണ്. 7000 രൂപ മുതൽ ഈ സീരീസിലെ ഫോണുകൾ ലഭിച്ചു തുടങ്ങും എന്നാണ് സൂചന. അതേ സമയം ഈ വിവങ്ങൾ ഒന്നും ഇൻഫിനിക്സ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫോണിന്റെ ചില ചിത്രങ്ങൾ മാത്രമാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്.

ഡൈനാമിക് ഐലൻഡ് ഫീച്ചറുമായി ഇൻഫിനിക്സിന്റെ പുതിയ മാജിക് Infinix Smart 8 HD

Infinix Smart 8 മാജിക് റിങ്

ഒരു മാജിക് റിങ് സവിശേഷതയോടെ ആയിരിക്കും പുതിയ ഫോണുകൾ പുറത്തിറങ്ങുക. സ്‌മാർട്ട് സീരീസിലും സബ് 6K സെഗ്‌മെന്റിലും ആയിരിക്കും ഈ മാജിക് റിങ് ഫീച്ചർ നൽകാൻ സാധ്യത. ഫെയ്സ് അൺലോക്ക്, കോളുകളുടെ നിയന്ത്രണം, ബാറ്ററി ചാർജ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ആയിരിക്കും ഫോണിന്റെ ഡൈനാമിക് ഐലന്റ് വഴി അറിയാൻ സാധിക്കുക. ഈ ഫീച്ചർ തന്നെയാണ് ഇൻഫിനിക്സ് സ്മാർട്ട് 8 സീരീസിനെ ഇതിന്റെ മുൻ​ഗാമിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ക്രിസ്റ്റൽ ഗ്രീൻ, ഗാലക്‌സി വൈറ്റ്, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.

Infinix Smart 8 ഡൈനാമിക് ഐലന്റ് ഫീച്ചർ

ഐഫോൺ 14 സീരീസ് ഫോണുകൾ പുറത്തിറങ്ങിയതോടെയാണ് ഡൈനാമിക് ഐലന്റ് ജനപ്രിയമായ തുടങ്ങിയത്. പ്രധാനമായും ഐഫോൺ 14ന്റെ പ്രോ മോഡലുകളിൽ ആയിരുന്നു ഇത്തരം ഡൈനാമിക് ഐലന്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഫോണിന്റെ ഡിസ്പ്ലേയുടെ മു‌കളിലായി കാണുന്ന ചെറിയ കറുത്ത
ഭാ​ഗമാണ് ഡൈനാമിക് ഐലന്റ്. ഐഫോണിന്റെ ഫ്രണ്ട് ക്യാമറ ഈ ഭാ​ഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഫെയ്സ് ഐഡിക്കുള്ള സെൻസറും ആപ്പിൾ ഇതിൽ തന്നെയാണ് നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ: ഡിസംബർ 1 മുതൽ New SIM Card Rule; നിയമം ലംഘിച്ചാൽ പിഴ 10 ലക്ഷം രൂപ!

ഇൻഫിനിക്‌സ് സ്മാർട്ട് 8 മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

കുറഞ്ഞ വിലയുള്ള ഫോണുകളിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിൽ പ്രസിദ്ധിയാർജിച്ച മൊബൈൽ ബ്രാൻഡാണ് ഇൻഫിനിക്സ്. ആയതിനാൽ തന്നെ ഫോണിൽ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടാകും എന്ന ആകാംക്ഷയിലാണ് ടെക് ആരാധകർ. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഫോണിന്റെ ഫീച്ചറുകൾ, വില തുടങ്ങിയ കാര്യങ്ങളിൽ ഇൻഫിനിക്സിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻഫിനിക്‌സ് സ്മാർട്ട് 8 ഡിസ്പ്ലേ

720 x 1612 പിക്സൽ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് രണ്ട് സ്മാർട്ട്ഫോണുകളുടെയും സവിശേഷത.

Connect On :