Infinix GT 30 Pro
ഇന്ത്യയിലെ ബജറ്റ് 5G Smartphone ഉപയോക്താക്കൾക്കായി Infinix GT 30 Pro പുറത്തിറക്കി. 108MP ക്യാമറയുമായി വന്ന ഇൻഫിനിക്സ് ഫോണിന് 24,999 രൂപ മുതലാണ് വില. എന്നാൽ ജൂൺ 12-ന് നടക്കുന്ന ആദ്യ സെയിലിൽ വമ്പൻ ഓഫറുകളാണ് ഫോണിനായി കാത്തിരിക്കുന്നത്.
രണ്ട് സ്റ്റോറേജ്, റാം വേരിയന്റുകളിലാണ് സ്മാർട്ഫോണുകൾക്കുള്ളത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് വില 24,999 രൂപയാണ്. ടോപ് വേരിയന്റായ 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ഫോണിന് 26,999 രൂപ വിലയാകുന്നു. ഇൻഫിനിക്സ് ജിടി 30 പ്രോ ഡാർക്ക് ഫ്ലെയർ, ബ്ലേഡ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കുന്നു. ഫ്ലിപ്കാർട്ടിലും ഇൻഫിനിക്സ് സ്റ്റോറുകളിലും എക്സ്ക്ലൂസീവ് ആയി ഫോൺ ലഭ്യമാകുന്നു. ജൂൺ 12 മുതലാണ് ഫോണുകളുടെ വിൽപ്പന.
സ്പെഷ്യൽ ലോഞ്ച് ഓഫറുകളോടെയാണ് സ്മാർട്ഫോൺ ആദ്യ സെയിലിൽ വിൽക്കുന്നത്. ആദ്യ വിൽപ്പന ദിവസം കുറഞ്ഞ വേരിയന്റ് 22,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. 2000 രൂപയുടെ ആകർഷകമായ കിഴിവാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്.
6.7 ഇഞ്ച് 1.5K LTPS AMOLED ഡിസ്‌പ്ലേയിൽ നിർമിച്ചിരിക്കുന്ന ഫോണാണിത്. 144Hz റിഫ്രഷ് റേറ്റും 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനോടെയാണ് ഫോൺ അവതരിപ്പിച്ചത്.
മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. റിയൽമി P3 Ultra ഫോണുകളിലേത് പോലുള്ള പെർഫോമൻസായിരിക്കും ഇത് തരുന്നത്.
ഗെയിമിംഗ് അനുഭവത്തിനായി ഇതിൽ ജിടി ഷോൾഡർ ട്രിഗറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഷോൾഡർ ബട്ടൺ ഉപയോഗിച്ച് കോൾ ഓഫ് ഡ്യൂട്ടി, BGMI ഗെയിമുകൾ കൂടുതൽ രസകരമാക്കാനാകും.
1.5 ദശലക്ഷം AnTuTu സ്കോർ ഫോൺ വാഗ്ദാനം ചെയ്യുന്നു. 256 യുഎഫ്‌എസ് 4.0 സ്റ്റോറേജും 12 ജിബി വരെ എൽപിഡിഡിആർ 5X റാമും ഉൾക്കൊള്ളുന്ന സ്മാർട് ഫോണാണിത്. 5400 എംഎം ചതുരശ്ര വിസി കൂളിംഗ് ഫീച്ചർ ഫോണിനുണ്ട്. 2 കോപ്പർ ഫോയിലുകളും, 3 ഗ്രാഫൈറ്റ് ഹീറ്റ് ഡിസ്‌സിപ്പേഷൻ ഫിലിമുകളും 1 3D വിസിയും ഫോണിനുണ്ടാകും.
ഈ 5ജി സെറ്റിലെ ക്യാമറ ഫീച്ചറുകളും മനോഹരമാണ്. കാരണം ഫോണിലെ പ്രൈമറി സെൻസർ 108MP ആണ്. ഹാൻഡ്സെറ്റിന് പിന്നിൽ 8MP അൾട്രാവൈഡ് ഷൂട്ടർ ഉണ്ട്. IP64 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണിത്. 13MP സെൽഫി സെൻസറും ക്യാമറ യൂണിറ്റിൽ വരുന്നു. ഇതിൽ റിയർ ക്യാമറ 60fp-ൽ 4കെ വീഡിയോ റെക്കോഡിങ്ങും, ഫ്രണ്ട് സെൻസർ 30fp-ൽ 4K വീഡിയോ റെക്കോഡിങ്ങും സാധ്യമാക്കുന്നു.
Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!
45W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 5,500 mAh ബാറ്ററിയാണ്. 30W വയർലെസ് ചാർജിങ്ങിനെയും സ്മാർട്ഫോൺ പിന്തുണയ്ക്കുന്നുണ്ട്.