26,000 രൂപയ്ക്ക് 64MP ക്യാമറയുള്ള Flip Phone! വിശ്വസിക്കാനാവുന്നില്ലേ, ഗംഭീരമായ Limited Time ഓഫർ

Updated on 05-Jul-2024
HIGHLIGHTS

Flip Phone വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫർ ഇതാ

26,000 രൂപ റേഞ്ചിൽ Tecno Phantom V Flip വാങ്ങാം

ആകർഷകമായ ബാങ്ക് ഓഫറുകളും പരിമിതകാല ഓഫറിലുണ്ട്

Flip Phone വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വമ്പൻ ഓഫർ. Tecno Phantom V Flip പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. 25,000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടാണ് ടെക്നോ ഫോണിന് അനുവദിച്ചിട്ടുള്ളത്. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറുകളും പരിമിതകാല ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പകുതി വിലയ്ക്ക് Flip Phone

വിപണിയിലെ പ്രധാന ഫ്ലിപ് ഫോണാണ് സാംസങ് ഗാലക്സി Z സീരീസുകൾ. ഓപ്പോ ഫൈൻഡ് N ഫ്ലിപ് ഫോണും മറ്റൊരു മികച്ച ഓപ്ഷനാണ്. എന്നാൽ ഇത്രയും വിലക്കുറവിൽ ഒരു ഫ്ലിപ് ഫോൺ വേറെ ലഭിക്കില്ല. 26,000 രൂപ റേഞ്ചിൽ Tecno ഫാന്റം V ഫ്ലിപ് വാങ്ങാം. ഓഫറിന് മുന്നേ ഫോണിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.

Tecno Flip Phone സ്പെസിഫിക്കേഷൻ

1.32 ഇഞ്ച് വലിപ്പത്തിൽ പുറം കവർ ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 1080 x 2640 പിക്സൽ റെസല്യൂഷനാണുള്ളത്. ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റും വരുന്നു. 6.9 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയും ഈ സ്മാർട്ഫോണിനുണ്ട്.

Tecno Phantom V Flip

ഫോണിന്റെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 8050 5G ആണ്. ഇത് 8GB റാമും 256GB സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ഫോണിന് 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നതാണ്. 4,000mAh ബാറ്ററിയാണ് ടെക്നോ ഫാന്റം V ഫ്ലിപ്പിൽ നൽകിയിട്ടുള്ളത്.

ക്യാമറയിലും കരുത്തനാണ് ഈ ഫ്ലിപ് ഫോൺ. ടെക്നോ ഫ്ലിപ്പിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. ഇതിൽ 13MP അൾട്രാവൈഡ് ലെൻസും നൽകിയിരിക്കുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 32 മെഗാപിക്സലാണ്.

വിലയും ഓഫറും

ടെക്നോ ഫാന്റം V ഫ്ലിപ്പിന് ആമസോണാണ് ആകർഷകമായ ഓഫർ നൽകിയിരിക്കുന്നത്. ഫോൺ ഇന്ത്യയിലെത്തിയത് 71,999 രൂപയ്ക്കാണ്. എന്നാൽ ഇപ്പോൾ ആമസോൺ ഇന്ത്യ 54,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ 25,000 രൂപയുടെ ഇൻസ്റ്റന്റ് കൂപ്പൺ ഡിസ്കൌണ്ടും ലഭിക്കുന്നു. ഇങ്ങനെ ഫ്ലിപ് ഫോണിന്റെ വില 29,999 ആയി കുറയുന്നു. ഓഫർ ഇവിടെ അവസാനിക്കുന്നില്ല.

Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ

HDFC ക്രെഡിറ്റ് കാർഡ് വഴി പർച്ചേസ് ചെയ്യുകയാണെങ്കിൽ കൂടുതൽ കിഴിവ് ലഭിക്കും. 3000 രൂപയുടെ ബാങ്ക് ഓഫറാണ് ആമസോൺ നൽകുന്നത്. ഇങ്ങനെ ടെക്നോ ഫാന്റം V ഫ്ലിപ് 26,999 രൂപയ്ക്ക് ലഭിക്കും. ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

30,000 രൂപയ്ക്ക് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മടക്ക് ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർ ആമസോൺ ഓഫർ പ്രയോജനപ്പെടുത്താം. ഓർക്കുക, ഇതൊരു പരിമിത കാല ഓഫറാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :