Huge Discount: 12GB റാം Oppo ഫ്ലാഗ്ഷിപ്പ് ഫ്ലിപ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു

Updated on 12-Aug-2024
HIGHLIGHTS

OPPO Find N3 Flip പകുതി വിലയ്ക്ക് വാങ്ങാം

സ്മാർട്ഫോണിന് 50 ശതമാനം വിലക്കിഴിവുണ്ട്

12ജിബി റാമും 256GB സ്റ്റോറേജുമുള്ള ഓപ്പോ ഫോണിനാണ് ഓഫറുള്ളത്

കൊറിയൻ സീരീസുകളിലൂടെ ജനപ്രിയമായ ഫോണാണ് OPPO Find N3 Flip. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളിൽ നിന്നുള്ള മടക്ക് ഫോണാണിത്. ഇപ്പോഴിതാ സ്മാർട്ഫോണിന് 50 ശതമാനം വിലക്കിഴിവുണ്ട്. എവിടെയാണ് ഓഫറെന്നും ഓപ്പോ ഫ്ലിപ്പിന്റെ സ്പെസിഫിക്കേഷനും നോക്കാം.

OPPO Find N3 Flip ഓഫർ

12ജിബി റാമും 256GB സ്റ്റോറേജുമുള്ള ഓപ്പോ ഫോണിനാണ് ഓഫറുള്ളത്. 94,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണിത്. മോട്ടറോള റേസർ 40 അൾട്രായുടെ എതിരാളിയായാണ് ഫോൺ വിപണിയിൽ എത്തിയത്. സ്റ്റൈലിഷ് ഡിസൈനും കളർ വേരിയന്റുകളും ഈ സ്മാർട്ഫോണിനുണ്ട്. ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് ഫോൺ ട്രിപ്പിൾ റിയർ ക്യാമറയിലാണ് പുറത്തിറങ്ങിയത്.

ഫോണിന്റെ യഥാർഥ വിലയിൽ നിന്ന് 50,000 രൂപ വെട്ടിക്കുറച്ചിരിക്കുന്നു. ഇതിന് ICICI ബാങ്ക് ഓഫറുകളിലൂടെ എക്സ്ട്രാ ഡിസ്കൌണ്ട് സ്വന്തമാക്കാം.

OPPO Find N3 Flip സ്പെസിഫിക്കേഷൻ

6.8-ഇഞ്ച് FHD AMOLED LTPO ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. 3.25-ഇഞ്ച് SD 60Hz AMOLED കവർ സ്‌ക്രീനാണ് ഫോണിലുള്ളത്.

ഫോണിന്റെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 9200 ആണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.2-ൽ പ്രവർത്തിക്കുന്നു. 50MP OIS പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. 48MP അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. കൂടാതെ 32MP ടെലിഫോട്ടോ റിയർ ക്യാമറ കൂടി ട്രിപ്പിൾ ക്യാമറ യൂണിറ്റിലുണ്ട്. സ്മാർട്ഫോണിലെ സെൽഫി ക്യാമറ 32MP ആണ്.

പകുതി വിലയ്ക്ക് ഓപ്പോ ഫ്ലിപ് ഫോൺ

ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഫോണാണിത്. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും വിലക്കിഴിവ് ലഭിക്കുന്നത്. 49,999 രൂപയ്ക്ക് 12GB + 256GB സ്റ്റോറേജ് ഫ്ലിപ് ഫോൺ സ്വന്തമാക്കാം.

ക്രീം ഗോൾഡ്, സ്ലീക്ക് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ വിൽപ്പനയ്ക്കുള്ളത്. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് വേറെ ഓഫറുകളുമുണ്ട്.

Read More: Price Cut: 6000mAh ബാറ്ററിയുള്ള Vivo Y58 2000 രൂപ Discount ഓഫറിൽ വിൽക്കുന്നു

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി വാങ്ങുന്നവർക്കും ഇളവുകൾ ലഭിക്കുന്നതാണ്. 1,500 രൂപ വരെ ഇങ്ങനെ നിങ്ങൾക്ക് ലാഭിക്കാം. 48,000 രൂപ റേഞ്ചിൽ ഓപ്പോ ഫ്ലിപ് ഫോൺ ഫ്ലിപ്കാർട്ടിലൂടെ നേടാം. ഓപ്പോ Find N3 Flip വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :