huge discount offer samsung flagship phone of the year get 20000 rs off now
SAMSUNG Galaxy S24 5G വിലക്കുറവിൽ വാങ്ങാം. പരിമിത കാലത്തേക്ക് വമ്പൻ കിഴിവാണ് ഫോണിന് അനുവദിച്ചിരിക്കുന്നത്. നിങ്ങൾക്ക് അറിയാം സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് ഗാലക്സ് S24. ആൻഡ്രോയിഡ് ഫോണുകളിലെ ഏറ്റവും വമ്പനെന്നും പറയാം.
ഡിസൈനിലും പെർഫോമൻസിലും പ്രീമിയം പെർഫോമൻസ് തരുന്ന സ്മാർട്ഫോണാണിത്. SAMSUNG Galaxy S24 50,000 രൂപ റേഞ്ചിൽ ഇപ്പോൾ ലഭ്യമാണ്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഇത്രയും വിലക്കിഴിവ്.
20,000 രൂപയിലധികം ഓഫർ ഇതിന് ലഭ്യമാകും. അതുപോലെ ആകർഷകമായ ബാങ്ക് ഓഫറുകളും ഇപ്പോൾ പ്രീമിയം ഫോണിന് നൽകുന്നുണ്ട്.
6.2-ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയോടെ ഫോൺ അവതരിപ്പിച്ചു. ഇതിന്റെ സ്ക്രീനിന് 2X, 2,600-നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. FHD+ റെസല്യൂഷനിൽ വരുന്ന ഗാലക്സി S24 ഫോണിന് 120Hz റിഫ്രെഷ് റേറ്റുണ്ട്.
സ്നാപ്ഡ്രാഗൺ Gen 3 പ്രോസസറാണ് ബേസിക് പ്രീമിയം ഫോണിലുള്ളത്. ഇത് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. അതുപോലെ 4,000mAh ബാറ്ററി ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. 25W വയർഡ് ചാർജിങ്ങിനെയും, 15W വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു.
Watch More: iPhone 16 സെപ്തംബർ 9-ന്, New ആപ്പിൾ ഫോണിൽ എന്തെല്ലാം? എത്ര വിലയാകും?
50MP മെയിൻ ക്യാമറയുള്ള സ്മാർട്ഫോണാണ് ഗാലക്സി S24. ഫോണിന്റെ മെയിൻ അപ്പേർച്ചർ f/1.8 ആണ്. 12MP അൾട്രാ വൈഡ് ക്യാമറയ്ക്ക് f/2.2 അപ്പേർച്ചറുണ്ട്. f/2.4 അപ്പേർച്ചറുള്ള ടെലിഫോട്ടോ ലെൻസും ഈ ഫോണിലുണ്ട്. ഇതിന് 3x സൂം ഫീച്ചറുള്ള 10MP ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ഗാല്ക്സി S24 12MP ഫ്രണ്ട് ക്യാമറ ഉപയോഗിച്ചിരിക്കുന്നു.
ഇപ്പോൾ സാംസങ് ഗാലക്സി S24 ഫോണിന് 20,000 രൂപയിലധികം ഡിസ്കൌണ്ട് നൽകുന്നു. 79,999 രൂപയിലുള്ള ഫോണാണ് ഗാലക്സി എസ്24. ഇപ്പോൾ ആമസോണിലെ വില 59,899 രൂപയാണ്. HDFC ബാങ്ക് കാർഡിലൂടെ പർച്ചേസ് ചെയ്യുകയാണെങ്കിൽ അധിക കിഴിവ് സ്വന്തമാക്കാം. 1500 രൂപ ഡിസ്കൌണ്ട് ഇങ്ങനെ നേടാവുന്നതാണ്. പർച്ചേസ് ചെയ്യാനുള്ള ആമസോൺ ലിങ്ക്.
ഓനിക്സ് ബ്ലാക്ക് നിറത്തിലുള്ള 8GB+256GB സ്മാർട്ഫോണിനാണ് ഈ ഓഫർ. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതേ വേരിയന്റ് ഒറിജിനൽ വിലയായ 79,999 രൂപയ്ക്ക് വിൽക്കുന്നു.