ഹുവാവെ മേറ്റ് മോഡലുകൾക്ക് ഇപ്പോൾ ഫേസ് അൺലോക്കിങ് ലഭ്യമാകുന്നു
പുതിയ അപ്പ്ഡേഷനുകളുമായി ഹുവാവെ
4ജിബിയുടെ കൂടാതെ 6 ജിബിയുടെ റാംമ്മിൽ ഹുവാവെ പുറത്തിറക്കിയ രണ്ടു മോഡലായിരുന്നു മേറ്റ് 9 കൂടാതെ മേറ്റ് 9 പ്രൊ .ഈ മോഡലുകൾക്ക് ഇപ്പോൾ പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നതാണ് .പുതിയ ഫേസ്അൺലോക്കിങ് സിസ്റ്റമാണ് ഹുവാവെ മേറ്റ് മോഡലുകൾക്ക് ഇപ്പോൾ ലഭിക്കുന്നത് .
Surveyഹുവാവെയുടെ മേറ്റ് 9 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ ,5.9 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്.ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് ഒക്ട കോറിലാണ് .ഹുവാവെയുടെ ഒരു മികച്ച സവിശേഷതകൾ കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ എന്ന് ഇതിനെ പറയുവാൻ പറ്റില്ല .
പക്ഷെ ഹുവാവെയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം .4 ജിബിയുടെ റാം ഉള്ളതുകൊണ്ട് ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുവാൻ സഹായിക്കും .64ജിബിയുടെ ഇൻബിൽറ്റ് മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് . 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ സെൽഫി മുൻ ക്യാമറയും ആണുള്ളത്.ഈ മോഡലിനു ഇപ്പോൾ ഫേസ് അൺലോക്കിങ് സിസ്റ്റം ലഭ്യമാകുന്നതാണ് .
ഹുവാവെയുടെ തന്നെ മറ്റൊരു മികച്ച മോഡലാണ് മേറ്റ് 9 പ്രൊ .ഇതിനും ഇപ്പോൾ ഫേസ് അൺലോക്കിങ് സിസ്റ്റം ലഭ്യമാകുന്നതാണ് .5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .1440 x 108 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്.256 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക
Experienced Social Media And Content Marketing Specialist View Full Profile
