Huawei Hungama ഓഫറുകൾ ;ഹുവാവെ P30 ലൈറ്റ് ഇപ്പോൾ 15990 രൂപയ്ക്ക്

HIGHLIGHTS

Huawei Hungama ഓഫറുകൾ ;ഹുവാവെ P30 ലൈറ്റ് ഇപ്പോൾ 15990 രൂപയ്ക്ക്

ഹുവാവെയുടെ ഹംഗാമ ഓഫറുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നടന്നുകൊണ്ടിരിക്കുകയാണ് .ഈ ഓഫറുകളിൽ ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ നോ കോസ്റ്റ് EMI ലൂടെയും കൂടാതെ 6000 രൂപവരെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഇത്തരത്തിൽ ഹുവാവെയുടെ P30 ലൈറ്റ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .നവംബർ 21 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ P30 ലൈറ്റ് 
 6.15 ഇഞ്ചിന്റെ ഫുൾ HD പ്ലസ് LCD ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 ലൈറ്റ്  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 & 6 ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 ലൈറ്റ്  സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ  3,340mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

കൂടാതെ 18 വാട്ടിന്റെ ക്വിക്ക് ചാർജു ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ 10  ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile