720×1280 പിക്‌സൽ റെസലൂഷനുള്ള 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ പ്രദാനം ചെയ്യുന്ന ഫോണിനു കരുത്തേകുന്നത് 1.7 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ഒക്ടാ കോർ മീഡിയ ടെക് എംടി6752 പ്രൊസസറും, 2 ജിബി റാമുമാണ്. 16 ജിബി ഇൻ ബില്‍റ്റ് സ്റ്റേറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ദീർഘിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിൾ സ്റ്റേറേജ് എന്നിവയാണ് ഫോണിനുള്ളത്.
അന്ട്രോഡ്രോയ്ഡ് 5.1.1ല്‍ ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഡിസയർ 626ന് പുറകുവശത്ത് എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയും മുൻവശത്ത് 5 മെഗാപിക്‌സൾ ക്യാമറയുമാണുള്ളത്.
4ജി എല്‍ടിഇക്ക് പുറമേ പതിവ് സേവനങ്ങളായ 3ജി, വൈഫൈ, മൈക്രോ യുഎസ്ബി, എ-ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, ഡിഎല്‍എന്‍എ, എഫ്എം റേഡിയോ തുടങ്ങിയും ലഭ്യമാണ്. 2000 മെഗാഹെർട്‌സ് ഊർജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിയാണ് എച്ച്ടിസി ഡിസയറിനുള്ളത്.