Honor X50i Plus Launch: 108MP പ്രൈമറി ക്യാമറ, Honor X50i Plus പുറത്തിറങ്ങി

Updated on 13-Nov-2023
HIGHLIGHTS

108MP പ്രൈമറി ക്യാമറയാണ് ഫോണിന്റെ പ്രധാന ആകർഷണം

എക്സ്50 ഐ പ്ലസും ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

256GB , 512GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്

Honor പുതിയ ഫോണായ ഹോണർ എക്സ്50 ഐ പ്ലസ് ചൈനയിൽ അവതരിപ്പിച്ചു. വൈകാതെ ഇന്ത്യൻ മാർക്കറ്റിൽ ഹോണർ എക്സ്50 ഐ പ്ലസ് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 108MP പ്രൈമറി ക്യാമറയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഹോണ‍ർ 90 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പുതിയ എക്സ്50 ഐ പ്ലസും ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം പുതിയ ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം

Honor എക്സ്50 ഐ പ്ലസ് ഡിസ്‌പ്ലേയും ഒഎസും

6.7-ഇഞ്ച് AMOLED ഫുൾ-എച്ച്‌ഡി+ (2,412 x 1,080 പിക്‌സൽ) ഡിസ്‌പ്ലേയുമായാണ് ഹോണർ എക്സ്50 ഐ പ്ലസ് എത്തിയിരിക്കുന്നത്. ഈ സ്ക്രീൻ 90Hz റിഫ്രഷ് റേറ്റും 2,000 nits തെളിച്ചവും അവകാശപ്പെടുന്നുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2വിലാണ് ഹോണർ എക്സ്50 ഐ പ്ലസ് പ്രവർത്തിക്കുന്നത്.

Honor എക്സ്50 ഐ പ്ലസ് പ്രോസസ്സർ

MediaTek Dimensity 6080 SoC ചിപ്പാണ് ഫോണിനായി ഹോണർ തയ്യാറാക്കിയിരിക്കുന്നത്. 256GB , 512GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.

108MP പ്രൈമറി ക്യാമറയുമായി Honor X50i Plus അവതരിപ്പിച്ചു

Honor എക്സ്50 ഐ പ്ലസ് ക്യാമറ

108MP പ്രൈമറി ക്യാമറയാണ് എക്സ്50 ഐ പ്ലസിന് ഉള്ളത്. മാത്രമല്ല 2MP ഒരു സെക്കന്ററി ക്യാമറയും ഫോണിന്റെ പിൻവശത്ത് ഇടം പിടിച്ചിട്ടുണ്ട്. ക്യാമറയെ വലയം വെയ്ക്കുന്ന പോലെയാണ് ഫ്ലാഷ് ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 8MP ആണ്.

ഹോണർ എക്സ്50 ഐ പ്ലസ് ബാറ്ററി

35W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണിന് ഊർജം നൽകുന്നത്. ഫോണിന്റെ സുരക്ഷാ ഫീച്ചറിന്റെ ഭാ​ഗമായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹോണർ നൽകിയിട്ടുണ്ട്.

ഹോണർ എക്സ്50 ഐ പ്ലസ് വില

ഫോണിന്റെ 12GB റാം 256GB സ്റ്റോറേജ് വേരിയന്റിന് ഇന്ത്യൻ മാർക്കറ്റിലെ 18,600 രൂപയായിരിക്കും വില. അതേ സമയം 12GB റാം 512GB സ്റ്റോറേജ് വേരിയന്റിന് ഇന്ത്യൻ മാർക്കറ്റിലെ 20,900 രൂപയായിരിക്കും വില. മികച്ച ക്യാമറ ഫീച്ചറുകള്ള വില കുറഞ്ഞ ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നെങ്കിൽ ഹോണർ എക്സ്50 ഐ പ്ലസ് നിങ്ങൾക്ക് മികച്ച ഓപ്ഷൻ ആയിരിക്കും.

കൂടുതൽ വായിക്കൂ: Redmi 13C Launch: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Redmi 13C എത്തി, ഇന്ത്യയിൽ ലഭ്യമോ?

ഹോണർ 90ലൂടെ ഇന്ത്യൻ മാർക്കറ്റിൽ ഹോണർ വീണ്ടും എത്തിയത്. 200 എംപി ആയിരുന്നു ഹോണർ 90യുടെ പ്രൈമറി ക്യാമറ. ഈ ഫോണിന്റെ സെൽഫി ക്യാമറ 50 എംപി ആയിരുന്നു എന്നതും എടുത്ത് പറയേണ്ട മറ്റൊരു സവിഷശേഷതയാണ്. 1.5K റെസല്യൂഷനും 1600 നിറ്റ് പീക്ക് തെളിച്ചവും നൽകുന്ന ക്വാഡ് കർവ്ഡ് സ്‌ക്രീനും ഫോണിൽ ഇടം പിടിച്ചിരുന്നു.

Connect On :