Honor Robot Phone: 200MP ക്യാമറയും ജിംബലുമുള്ള വിസ്മയകരമായ ഒരു ഫോട്ടോഗ്രാഫി ഫോൺ
റോബോട്ടിക് കൈ പോലെ ചലിക്കുന്ന ക്യാമറയുമായി Honor Robot Phone വരുന്നു. ബാഴ്സലോണയിൽ നടന്ന MWC 2026 ചടങ്ങിൽ പുതിയ ഫോൾഡബിൾ ഫോണായ Magic V6-നൊപ്പമാണ് ഹോണർ ഈ വിസ്മയ ഫോണിന്റെ പ്രിവ്യൂ പുറത്തുവിട്ടത്. AI സാങ്കേതികവിദ്യയും ‘റോബോട്ട്-ഗ്രേഡ്’ മോഷൻ സെൻസറുകളും ചേരുന്ന ഈ ഫോൺ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Surveyജിംബലിന്റെ സഹായമില്ലാതെ സിനിമാറ്റിക് വീഡിയോകൾ പകർത്താൻ കഴിയുന്ന ഹോണർ റോബോട്ട് ഫോണിന്റെ സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും വിശദമായി പരിശോധിക്കാം.
Honor Robot Phone: ജിംബൽ (ഗിമ്പൽ) ഇനി ഫോണിനുള്ളിൽ
നടക്കുമ്പോഴോ ഓടുമ്പോഴോ വീഡിയോ എടുത്താലും ഒട്ടും കുലുക്കമില്ലാതെ വിഷ്വൽ പകർത്താനാകും. ത്രീ-ആക്സിസ് ഗിംബൽ സ്റ്റെബിലൈസേഷൻ സിസ്റ്റവുമായി ജോടിയാക്കിയ ക്യാമറയാണ് ഹോണർ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ചെറിയ മൈക്രോ മോട്ടോറുകൾ ഉപയോഗിച്ചാണ് 3-ആക്സിസ് മെക്കാനിക്കൽ ജിംബൽ സിസ്റ്റം പ്രവർത്തിക്കുന്നത്.
ഹോണർ റോബോട്ട് ഫോണിൽ 200MP സെൻസർ വരുന്നു. സൂപ്പർ സ്റ്റെഡി വീഡിയോ മോഡും, ചലിക്കുമ്പോൾ വിഷയങ്ങൾ ഫോക്കസിൽ നിലനിർത്തുന്ന AI ഒബ്ജക്റ്റ് ട്രാക്കിംഗും ഇതിനുണ്ട്. ARRI യുമായി സഹകരിച്ചാണ് 200 മെഗാപിക്സൽ സെൻസർ ഹോണർ അവതരിപ്പിക്കുന്നത്.
ക്രിയേറ്റീവ്, സിനിമാറ്റിക് ഷോട്ടുകൾക്കായി 90 അല്ലെങ്കിൽ 180 ഡിഗ്രിയിൽ തിരിക്കാവുന്ന AI സ്പിൻഷോട്ട് ഫീച്ചറും ലഭ്യമാണ്. പ്രൊഫഷണൽ ക്യാമറകളിൽ കാണുന്ന സ്റ്റെബിലിറ്റി ഫീച്ചറാണിത്. ഇത് സ്റ്റെബിലൈസേഷൻ, ഇന്റലിജന്റ് ട്രാക്കിംഗ്, സിനിമാറ്റിക്-സ്റ്റൈൽ ക്യാമറ മൂവ്മെന്റ് സാധ്യമാക്കുന്നു.
വോയിസ് അസിസ്റ്റന്റിന് അനുസരിച്ച് പ്രവർത്തിക്കുന്ന എംബഡീഡ് എഐ ഫീച്ചർ ഇതിനുണ്ട്. വീഡിയോ കോൾ ചെയ്യുമ്പോഴും മറ്റ് ഷൂട്ടിങ്ങിലും ക്യാമറ തനിയെ തിരിഞ്ഞ് ഫോക്കസ് ചെയ്യുന്നതിനുള്ള ഫീച്ചറാണിത്. സ്മാർട്ട്‌ഫോണിന് കൈയും കാലും നൽകുന്ന പോലൊരു ടെക്നോളജിയാണ് തങ്ങൾ പരീക്ഷിക്കുന്നതെന്ന് ഹോണർ പറഞ്ഞു.

ഹോണർ റോബോട്ട് ഫോൺ മറ്റ് ഫീച്ചറുകൾ
ഇതിലെ മറ്റ് ഫീച്ചറുകളെ കുറിച്ചും ഇനിയും വിവരങ്ങൾ ലഭിക്കാനുണ്ട്. എന്നാലും ഹോണർ റോബോട്ട് ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കൊടുത്തേക്കും. സ്മാർട്ട് ഫോൺ 7000mAh സിലിക്കൺ-കാർബൺ ബാറ്ററിയുടെ പവറിലാകും പ്രവർത്തിക്കുന്നത്. ഇത് 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അതേ സമയം ഹോണർ പുതിയതായി Magic V6 ഫോൺ കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇതുമായി ഹോണർ റോബോട്ട് ഫോൺ താരതമ്യം ചെയ്താൽ എന്തൊക്കെയാണ് വ്യത്യാസം വരുന്നതെന്ന് പരിശോധിക്കാം.
Also Read: ആമസോണിൽ സ്റ്റോക്കില്ലാത്ത Zeiss ട്യൂൺഡ് Vivo 5G ഫോണിന് ടാറ്റയുടെ കിടിലൻ ഓഫർ!
Honor Robot Phone vs Honor Magic 6
ഹോണർ മാജിക് 6: ബുക്ക് പോലെ മടക്കാവുന്ന സ്ലിം ഡിസൈനാണ് ഇതിനുള്ളത്. 50MP + 50MP + 50MP ട്രിപ്പിൾ ക്യാമറയുണ്ട്. 5150mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണെന്ന സവിശേഷതയുണ്ട്.
ഹോണർ റോബോട്ട് ഫോൺ: റോബോട്ടിക് കൈ പോലെ പുറത്തേക്ക് വരുന്ന ജിംബൽ ക്യാമറ ഇതിനുണ്ട്. 200MP സെൻസർ ഉണ്ടാകും. ഇതിൽ 7000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.
MWC 2026 ചുരുക്കത്തിൽ: ലോകത്തെ ഏറ്റവും വലിയ മൊബൈൽ സാങ്കേതികവിദ്യ എക്സിബിഷൻ പരിപാടിയാണ് MWC. സ്പെയിനിലെ ബാഴ്സലോണയിലാണ് മൊബൈൽ വേൾഡ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile