iPhone 17 Pro കോപ്പിയടിച്ച് 10000mAh ബാറ്ററിയുടെ Honor സ്മാർട്ട് ഫോൺ വരുന്നു…

Updated on 26-Dec-2025

10,000mAh പവറിന്റെ ബാറ്ററിയുള്ള Honor Power 2 സ്മാർട്ട് ഫോൺ വരികയാണ്. ഇത്തവണ 8000എംഎഎച്ചിന് പകരം 10,000mAh സെല്ലാണ് ഹോണറിന്റെ പുതിയ ഫോണിലുണ്ടാകുക. എന്നാൽ ഇതൊന്നുമല്ല സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റ്. ഹോണർ പവർ 2 ഫോണിന് ഐഫോൺ 17 പ്രോയുടെ ഡിസൈനാകുമെന്നതാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.

Honor Power 2 ഹൈലൈറ്റുകൾ എന്താകും?

ഹോണർ കൂടുതലും മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളാണ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. വരാനിരിക്കുന്ന ഹോണർ പവർ 2 ഡിസൈൻ പിന്നിൽ നിന്ന് നോക്കുമ്പോൾ, ഐഫോൺ 17 പ്രോ ലൈനിനെ പോലെയാകും. എന്നാൽ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

സ്മാർട്ട്‌ഫോണിനെ കോസ്‌മിക് ഓറഞ്ച് കളർ സ്കീമിൽ ഐഫോൺ 17 പ്രോയുടേതിന് സമാനമായ കളർ പാറ്റേണിൽ പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം വെയ്‌ബോയിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ കാണിക്കുന്നുണ്ട്.

ഹോണർ പവർ 2 സവിശേഷതകൾ എന്തൊക്കെ പ്രതീക്ഷിക്കാം?

ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 1.5K റെസല്യൂഷനുള്ള 6.79 ഇഞ്ച് ഫ്ലാറ്റ് OLED LTPS പാനലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 പ്രോസസറാകും നൽകുന്നതെന്ന് ഏറെക്കുറേ ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ടാകും.

ഹോണർ പവറിലുണ്ടായിരുന്ന 8000എംഎഎച്ച് ബാറ്ററിയിൽ നിന്നും അപ്ഗ്രേഡ് ഇതിന്റെ ബാറ്ററിയിൽ പ്രതീക്ഷിക്കാം. ഈ സ്മാർട്ട് ഫോണിൽ 10,000mAh പവർ ഉണ്ടാകുമെന്നാണ് സൂചന. ഒറ്റ ചാർജിൽ നിരവധി ദിവസം നിലനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിനുണ്ടാകും. യാത്രക്കാർക്കും, നിരന്തരം ഫോൺ ഉപയോഗിക്കുന്നവർക്കും, ഇടയ്ക്കിടെ ചാർജ് ചെയ്യാതെ ഫോൺ ഉപയോഗിക്കാനാകും.

Also Read: ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ

50MP പ്രൈമറി ക്യാമറയും 16MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകുമെന്നാണ് സൂചന. ഈ ഹോണർ ഫോണിൽ ആൻഡ്രോയിഡ് 16, മാജിക് ഒഎസ് 10 വേർഷനുണ്ടാകുമെന്നാണ് റിപ്പോർട്ട്.

നൈറ്റ് മോഡ്, പോർട്രെയ്റ്റ്, എച്ച്ഡിആർ എന്നിങ്ങനെ ഒന്നിലധികം മോഡുകൾ ഈ ഹോണർ ഫോണിലുണ്ടാകുക.

സ്നോ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സൺറൈസ് ഓറഞ്ച് എന്നീ മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ ഫോൺ ലഭ്യമാകാൻ സാധ്യതയുണ്ട്. 2026 ജനുവരിയിൽ ഹോണർ പവർ 2 ചൈനയിൽ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഫോണിന്റെ ഇന്ത്യൻ റിലീസും, ലോഞ്ച് തീയതിയും സംബന്ധിച്ച് അറിയിപ്പൊന്നും വന്നിട്ടില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :