WOW! ഇനി തൊടേണ്ട, ഒന്ന് നോക്കിയാൽ മതി! AI eye-tracking ഫോണുമായി Honor| TECH NEWS

Updated on 27-Feb-2024
HIGHLIGHTS

Honor Magic6 Pro 5G പ്രവർത്തിക്കാൻ ഇനി സ്ക്രോൾ ചെയ്യേണ്ട

പകരം കണ്ണ് കൊണ്ട് ട്രാക്ക് ചെയ്ത് പ്രവർത്തിപ്പിക്കാനാകും

ഹോണറിന്റെ ഈ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വിശേഷങ്ങൾ അറിയാം

ഏറ്റവും പുതിയ പ്രീമിയം സ്മാർട്ഫോണുമായി Honor. MWC 2024-ലാണ് Honor Magic6 Pro 5G പുറത്തിറക്കിയത്. ആദ്യത്തെ ആന്റി- ഡ്രോപ് ഡിസ്പ്ലേ ഫോൺ പുറത്തിറക്കിയ കമ്പനിയാണ് ഹോണർ. ഇപ്പോഴിതാ മറ്റാരും ചിന്തിക്കാത്ത പുതിയ ടെക്നോളജിയാണ് വീണ്ടും കമ്പനി പരീക്ഷിച്ചത്.

HONOR Magic6 Pro

ഹോണറിന്റെ മാജിക്6 പ്രോ പ്രവർത്തിക്കാൻ ഇനി സ്ക്രോൾ ചെയ്യേണ്ട. പകരം കണ്ണ് കൊണ്ട് ട്രാക്ക് ചെയ്ത് പ്രവർത്തിപ്പിക്കാനാകും. അത്യുത്തമമായ പ്രോസസറും സവിശേഷമായ ഡിസ്പ്ലേയുമുള്ള 5G ഫോണാണിത്. ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ ഇതിന് വില വരും.

Honor magic6 pro 5g

ഹോണറിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് ഇപ്പോൾ പുറത്തിറക്കിയത്. ബാഴ്സലോണയിൽ നടക്കുന്ന ടെക് ഫെസ്റ്റായ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഫോൺ അവതരിപ്പിച്ചത്.

HONOR Magic6 Pro പ്രീമിയം ഫീച്ചറുകൾ

ഹോണറിന്റെ ഏറ്റവും പുതിയതും മുൻനിര സ്മാർട്ഫോണുമാണിത്. സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഇതിലെ പ്രോസസർ. നോട്ടിഫിക്കേഷൻ തുറക്കാനും പ്രവർത്തിപ്പിക്കാനുമെല്ലാം AI- പവർഡ് Eye tracking ഫീച്ചറുണ്ട്. ഇത് കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയിരുന്നു. എന്നാൽ ആഗോളതലത്തിലെ ലോഞ്ചാണ് MWC-യിൽ നടന്നത്.

2K റെസല്യൂഷനോട് കൂടിയ 6.8 ഇഞ്ച് സ്‌ക്രീനുള്ള സ്മാർട്ഫോണാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് ലഭിക്കുന്ന ഡിസ്പ്ലേയുണ്ട്. 5,000 nits ആണ് ഹോണർ മാജിക്6 പ്രോയുടെ ബ്രൈറ്റ്നെസ്. 320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ് ഇതിനുണ്ട്. പോരാഞ്ഞിട്ട് ഡോൾബി വിഷൻ HDR സപ്പോർട്ടുള്ള ക്വാഡ്-കർവ് ഡിസ്‌പ്ലേയും ഫോണിന് ലഭിക്കുന്നു.

ഡൈനാമിക്-ഐലൻഡ് പോലെയുള്ള മാജിക് ക്യാപ്‌സ്യൂൾ ഫീച്ചറും ഫോണിൽ ലഭിക്കും. ഇതിന്റെ മുൻവശത്താണ് AI ട്രാക്കിങ്ങിനുള്ള പ്രത്യേക സെൻസർ ഘടിപ്പിച്ചിട്ടുള്ളത്. 5,600 mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

പവർ നൽകാൻ 80W വയർഡ് ചാർജിങ്ങിനെയും 66W വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicUI 8.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ മാജിക്6 പ്രോയ്ക്ക് IP68 റേറ്റിങ്ങുണ്ട്.

ഫ്ലാഗ്ഷിപ്പ് ക്യാമറ

50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. കൂടാതെ 50 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്. 2.5x ഒപ്റ്റിക്കൽ സൂമിങ് ഫീച്ചർ ക്യാമറയിൽ നൽകിയിരിക്കുന്നു. 180 മെഗാപിക്സൽ ടെലിഫോട്ടോ സൂം ലെൻസുള്ള സ്മാർട്ഫോണാണിത്. ഫേസ് അൺലോക്കിങ്ങിനും മറ്റും നിങ്ങൾക്ക് 3D ഡെപ്ത് ക്യാമറ ഉപയോഗിക്കാം.

ഇതിന് 50 എംപിയുടെ ഫ്രെണ്ട് ക്യാമറയാണ് സെൽഫി, വീഡിയോ കോളിനായി നൽകിയിരിക്കുന്നത്. ഫ്ലാഗ്ഷിപ്പാണെങ്കിലും ഇത്രയും മികച്ച സെൽഫി ക്യാമറയുള്ള ഫോൺ ശരിക്കും Magic തന്നെയാണ്. ഇതിന് പുറമെ എല്ലാ ക്യാമറകളും 4K റെസല്യൂഷനിൽ വീഡിയോ റെക്കോർഡിങ് അനുവദിക്കും.

ഒരു ലക്ഷമല്ല, അതുക്കും മേലേ!

ഹോണർ മാജിക് സീരീസിലെ പ്രീമിയം ഫോണുകളുടെ വില ഒരു ലക്ഷത്തിനും മുകളിലാണ്. 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോണിന് 1299 യൂറോപ്പിൽ യൂറോ വിലയാകും. ഇന്ത്യൻ മൂല്യത്തിൽ 1,16,000 രൂപയാണ് വില. (സ്രോതസ്സ്: ഇന്ത്യൻ എക്സ്പ്രസ്)

READ MORE: Smart Watch-ൽ ഗംഭീര തിരിച്ചുവരവ്! OnePlus Watch 2 ഇന്ത്യയിലെത്തി

മാജിക്6 പ്രോ കൂടാതെ MWC-യിൽ മാജിക് V2വും ഹോണർ പുറത്തിറക്കി. ഇത് ഏകദേശം 2 ലക്ഷത്തി 45000 രൂപ വില വരുന്ന ഫോണാണ്. ഇന്ത്യയിൽ ഫോണിന്റെ വിൽപ്പനയോ പ്രീ ഓർഡറോ സ്ഥിരീകരിച്ചിട്ടില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :