പോപ്പ് അപ്പ് ക്യാമറയിൽ HONOR 9X ജനുവരി 14നു എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Jan 2020
HIGHLIGHTS
  • ഇന്ത്യൻ വിപണിയിൽ ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ

പോപ്പ് അപ്പ് ക്യാമറയിൽ HONOR 9X ജനുവരി 14നു എത്തുന്നു
പോപ്പ് അപ്പ് ക്യാമറയിൽ HONOR 9X ജനുവരി 14നു എത്തുന്നു

ഹുവാവെയുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ മോഡലുകൾ ആണ് ഹോണർ 9X എന്ന ഫോണുകൾ .ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഹുവാവെയുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ 9X ഫോണുകളിൽ എത്തുമ്പോൾ ക്യാമറകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .

48 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ പോപ്പ് അപ്പ് സെൽഫിയും ആണ് 9X എന്ന ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ജനുവരി 14നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .അതിനു ശേഷം ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

HONOR 9X -സവിശേഷതകൾ 

6.59 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ 19.5:9 2.5D ഗ്ലാസ് ഡിസ്‌പ്ലേയാണ് ഉള്ളത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 710F ലാണ് [RM Mali-G51 MP4 GPU]ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ജനുവരി 14നു പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ .4GB/6GB റാം കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജിൽ .

കൂടാതെ 512GB ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് ഹോണർ 9X ഫോണുകൾ പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .EMUI 9.1.1  Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ജനുവരി 14നു ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements