ഷവോമി റെഡ്മി 5 പ്രൊ Vs ഹുവാവെ ഹോണർ 9 ലൈറ്റ്

ഷവോമി റെഡ്മി 5 പ്രൊ  Vs  ഹുവാവെ ഹോണർ 9 ലൈറ്റ്
HIGHLIGHTS

ഇതിൽ മികച്ച സ്മാർട്ട് ഫോൺ ഏതാണ്

2018 ന്റെ ആദ്യം തന്നെ കടുത്ത മത്സരമാണ് സ്മാർട്ട് ഫോൺ കമ്പനികൾ തമ്മിൽ .ഷവോമി കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയപ്പോൾ ഹുവാവെയും അവരുടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോൺ കമ്പനികളും ഈ വർഷം പുറത്തിറക്കിയ മൂന്ന് ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ്മി 5 ,5 പ്രൊ കൂടാതെ ഹുവാവെയുടെ ഹോണർ 9 ലൈറ്റ് .

ഡ്യൂവൽ പിൻ ക്യാമറകളാണ് റെഡ്‌മിയുടെ 5പ്രോയ്ക്കും  ഹുവാവെയുടെ 9 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ മികച്ച രീതിയിൽ തന്നെ മുന്നേറുന്ന സ്മാർട്ട് ഫോണുകളാണ് .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഒരു ചെറിയ താരതമ്മ്യം .

ഹോണർ 9 ലൈറ്റ് ,വില 10999 രൂപമുതൽ 14999 രൂപവരെ 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി 5 പ്രൊ,വില 13999 രൂപ മുതൽ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .

രണ്ടു മോഡലുകളും തമ്മിലുള്ള വെത്യാസം 

ആദ്യത്തെ വെത്യാസം ഇതിന്റെ വിലകൾ തമ്മിലാണ് .10999 രൂപയ്ക്ക് 3 / 32  ജിബിയുടെ മോഡലാണ് ഹുവാവെയുടെ 9 ലൈറ്റ് നൽകുന്നത് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉള്ളതിനേക്കാൾ സവിശേഷതകൾ 9 ലൈറ്റ് നൽകുന്നുണ്ട് .10999 രൂപയ്ക്ക് ഈ മോഡലുകൾ ലാഭകരം തന്നെയാണ് .

എന്നാൽ 14999 രൂപയുടെ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും മികച്ചുനിൽക്കുന്നത്  ഷവോമിയുടെ നോട്ട് 5 പ്രൊ മോഡലുകൾ തന്നെയാണ് .ഇതിൽ പ്ലസ് ആയി എടുത്തുപറയേണ്ടത് 20 മെഗാപിക്സൽ ക്യാമറകളും ,ഡിസ്‌പ്ലേയും ആണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo