Happy Ramzan Offer: 60 ഫ്യൂഷൻ എത്തുന്നതിന് മുന്നേ 5000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ 256GB Motorola Edge 50 Fusion വിൽപ്പനയ്ക്ക്!

HIGHLIGHTS

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ സ്റ്റൈൽ, പവർ, കാര്യക്ഷമത എന്നിവയിലെല്ലാം എടുത്തുനിൽക്കും

256ജിബി ഫോണിന് 27999 രൂപയായിരുന്നു വില

ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ മോട്ടോ ഫോൺ വാങ്ങാം

Happy Ramzan Offer: 60 ഫ്യൂഷൻ എത്തുന്നതിന് മുന്നേ 5000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ 256GB Motorola Edge 50 Fusion വിൽപ്പനയ്ക്ക്!

മോട്ടോ എഡ്ജ് 60 Fusion ലോഞ്ചിന് മുന്നേ ഇന്ത്യക്കാർക്കായി മറ്റൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. Motorola Edge 50 Fusion ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഇതാ സുവർണാവസരം. എന്തെന്നാൽ 256ജിബി വേരിയന്റ് ഫോണിന് ഒറ്റയടിക്ക് 5000 രൂപയാണ് വെട്ടിക്കുറച്ചത്. എവിടെയാണ് ഇത്രയും ഗംഭീര ഡിസ്കൌണ്ട് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 50 Fusion ഓഫറും പ്രത്യേകതകളും

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ സ്റ്റൈൽ, പവർ, കാര്യക്ഷമത എന്നിവയിലെല്ലാം എടുത്തുനിൽക്കും. ഇതിന് ആകർഷകമായ ഡിസൈൻ, ശക്തമായ ചിപ്‌സെറ്റ്, സുഗമമായ ഡിസ്‌പ്ലേ എന്നിവയെല്ലാമുണ്ട്. മിഡ് റേഞ്ച് ബജറ്റുകാർക്കായാണ് മോട്ടറോള ഈ 5ജി സെറ്റ് അവതരിപ്പിച്ചത്. 256ജിബി ഫോണിന് 27999 രൂപയായിരുന്നു വില.

Also Read: Amazon EPL Sale: കൊടും ചൂടിന് ആശ്വാസമേകുന്ന Best Air Coolers 5000 രൂപയ്ക്ക് താഴെ വാങ്ങിയാലോ!

ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ മോട്ടോ ഫോൺ വാങ്ങാം. മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 22,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. പോരാഞ്ഞിട്ട് ഫോണിന് ഗംഭീര എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഇഎംഐ കിഴിവുകളും ലഭിക്കുന്നു.

Motorola Edge 50 Fusion
Motorola Edge 50 Fusion

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസെങ്കിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. രൊക്കം പണത്തിന് ഫോൺ വാങ്ങാനാകുന്നില്ലെങ്കിൽ 3,834 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും പ്രയോജനപ്പെടുത്താം.

എന്തുകൊണ്ട് നിങ്ങൾ മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ വാങ്ങണമെന്ന് ചോദിച്ചാൽ ഫോണിന്റെ ഫീച്ചർ നോക്കിയാൽ മതി.

ഡിസ്പ്ലേ: 6.67 ഇഞ്ച് pOLED സ്‌ക്രീനിന് 144Hz റിഫ്രഷ് റേറ്റാണുള്ളത്. ഇതിൽ 1600 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ളതിനാൽ ഔട്ട്‌ഡോർ ഉപയോഗത്തിന് വളരെ അനുയോജ്യമാകും. മിഡ് റേഞ്ച് ഫോണാണെങ്കിലും മോട്ടോ ഫീച്ചറുകളിലൊന്നിലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല. കാരണം എഡ്ജ് 50 ഫ്യൂഷനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്.

ക്യാമറ: ഫോൺ വാങ്ങുമ്പോൾ പലരും നോക്കുന്നത് അതിന്റെ ക്യാമറ ക്വാളിറ്റിയിലായിരിക്കും. ഡ്യുവൽ റിയർ ക്യാമറ സിസ്റ്റത്തിലാണ് ഈ മോട്ടറോള ഫോൺ പ്രവർത്തിക്കുന്നത്. OIS ഉള്ള 50MP പ്രൈമറി സെൻസറും 13MP അൾട്രാ-വൈഡ് സെൻസറും ഫോണിനുണ്ട്. ഇത് 30fps-ൽ 4K-യിൽ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.

ഫോണിന്റെ മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറയുണ്ട്. വീഡിയോ ക്രിയേറ്റേഴ്സിനും യൂട്യൂബിനും ഇടത്തരം വിലയിൽ വാങ്ങാവുന്ന ബെസ്റ്റ് ക്യാമറ ഫോണാണിത്. എന്തുകൊണ്ടെന്നാൽ ഇതിൽ സോണി ലിറ്റിയ 700C സെൻസറാണ് കൊടുത്തിട്ടുള്ളത്.

പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s Gen2 ചിപ്പാണ് ഫോണിലുള്ളത്. ഇത് ഒക്ടാ-കോർ 2.4GHz പ്രൊസസർ പിന്തുണയ്ക്കുന്നു. ഫോണിൽ മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യുന്നില്ല. എങ്കിലും 256ജിബി കപ്പാസിറ്റി ഒരിക്കലും ചെറുതല്ല എന്നതും ശ്രദ്ധിക്കുക.

ബാറ്ററിയും ചാർജിങ്ങും: ഇത് 5000mAh ബാറ്ററി കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നു. ഈ മോട്ടറോള ഫോണിന് 68W ടർബോപവർ ചാർജിംഗ് സപ്പോർട്ടുമുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo