HAPPY NEW YEAR ഓഫർ: അവിശ്വസനീയം! 66,000 രൂപയ്ക്ക് iPhone 15
Apple Phone സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം
പുതുവർഷത്തിൽ പുതിയ ഫോൺ വാങ്ങുന്നവർക്ക് നിലവിൽ ലഭ്യമായ കിടിലൻ ഓഫറാണിത്
Vijay Sales-ലാണ് ഫോണിന് ഓഫർ
ഏറ്റവും പുതിയ ആപ്പിൾ ഫോണാണ് iPhone 15. പുതുവർഷം ഒരു Apple Phone സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വിപണിയിലുള്ള ഏറ്റവും പുതിയ ആപ്പിൾ ഫോണാണ് ഐഫോൺ 15. ഇപ്പോഴിതാ, ഫോൺ ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. Vijay Sales-ലാണ് ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
SurveyiPhone 15 ഓഫർ
സെപ്തംബർ 22 നായിരുന്നു ഏറ്റവും പുതിയ ഐഫോൺ എത്തിയത്. ആപ്പിൾ പതിനാറാമനെ 2024-ൽ എത്തിക്കും. എന്നാൽ ഇതും പതിവ് പോലെ അവസാന മാസങ്ങളിലായിരിക്കും. അതിനാൽ തന്നെ പുതുവർഷത്തിൽ പുതിയ ഫോൺ വാങ്ങുന്നവർക്ക് നിലവിൽ ലഭ്യമായ കിടിലൻ ഓഫർ ഇതാണ്. കാരണം 13,000 രൂപ വില കുറച്ചാണ് ഐഫോൺ 15 വിൽക്കുന്നത്.

വിജയ് സെയിൽസ് iPhone 15 ഓഫർ
ഐഫോൺ 15ന്റെ 128 GB വേരിയന്റിനാണ് ഓഫർ. ലോഞ്ച് സമയത്ത് 79,900 രൂപയായിരുന്നു ഫോണിന് വില. ആപ്പിളിന്റെ ഒഫീഷ്യൽ സൈറ്റിലും ഇതേ വില തുടരുന്നു. എന്നാൽ വിജയ് സെയിൽസിൽ 70,990 രൂപയാണ് വില വരുന്നത്. അതായത്, ഒറ്റയടിക്ക് 9,000 രൂപയ്ക്ക് അടുത്ത് വിലക്കിഴിവുണ്ട്. ഇതിന് പുറമെ വിജയ് സെയിൽസ് ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്.
4000 രൂപയുടെ ബാങ്ക് ഓഫർ
4000 രൂപയുടെ തൽക്ഷണ കിഴിവാണ് ഐഫോൺ 15ന് അനുവദിച്ചിരിക്കുന്നത്. HDFC ക്രെഡിറ്റ്, ഡെബിറ്റ് കാർഡുടമകൾക്ക് ഈ ഓഫർ ഉപയോഗിക്കാം. ഇങ്ങനെ മൊത്തം 13,000 രൂപയുടെ ഡിസ്കൗണ്ട് 128 GB ഐഫോണിന് ലഭിക്കും. കൃത്യമായി പറഞ്ഞാൽ 12,910 രൂപയുടെ വിലക്കിഴിവുണ്ട്. വിജയ് സെയിൽസ് വഴി ഇപ്പോൾ 66,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.
READ MORE: Good News! അങ്ങനെ തള്ളിക്കളയേണ്ട! BSNL 4G, 5G വരുന്നു
ഇതിന് പുറമെ ഫെഡറൽ ബാങ്ക്, HSBC ബാങ്കുകൾക്കും വിവിധ ഓഫറുകൾ ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫർ വഴിയും ഐഫോൺ 15 ലാഭത്തിൽ വാങ്ങാം.
iPhone 15 സ്പെസിഫിക്കേഷനുകൾ
- Display: 6.1-ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ. ഓൾ-സ്ക്രീൻ OLED ഡിസ്പ്ലേയാണിത്.
- Processor: Apple A16 ബയോണിക് ചിപ്പ് ആണ് ഐഫോൺ 15ലുള്ളത്.
- OS: iOS 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിക്കുന്നു. അടിയന്തര ആവശ്യങ്ങൾക്കായി എമർജൻസി SOS ലഭ്യമാണ്.
- Camera: 48 MPയാണ് മെയിൻ ക്യാമറ. 12 MPയുടെ അൾട്രാ വൈഡ് പ്രൈമറി ക്യാമറയുമുണ്ട്. ഫ്രണ്ട് ക്യാമറ 12 മെഗാപിക്സലിന്റേതാണ്.
- Storage: 128 GB ഇന്റേണൽ മെമ്മറി ഐഫോണിലുണ്ട്.
- മറ്റ് ഫീച്ചറുകൾ: ക്രാഷ് ഡിറ്റക്ഷൻ, ഒരു വർഷം വാറണ്ടി എന്നിവ ഐഫോൺ 15നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile