Vivo Y300 5G Limited Time Discounts
Vivo Y300 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. Flipkart ഇതിനായി ഗംഭീര ഡീലാണ് ന്യൂ ഇയർ സമ്മാനമായി പ്രഖ്യാപിച്ചത്. 26 ശതമാനം ഫ്ലാറ്റ് കിഴിവിൽ വിവോ ഹാൻഡ്സെറ്റ് വാങ്ങാമെന്നതാണ് ഓഫർ. 20000 രൂപയ്ക്ക് താഴേക്ക് സ്മാർട്ട് ഫോൺ വിലയെത്തിയിരിക്കുന്നു.
8 GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. 26,999 രൂപയാണ് വിവോ വൈ300 5ജിയുടെ വിപണി വില. എന്നാൽ 7000 രൂപയ്ക്ക് അടുത്ത് വിലക്കുറവ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. ടൈറ്റാനിയും സിൽവർ കളറിലുള്ള വിവോ സ്മാർട്ട് ഫോണാണിത്.
19,950 രൂപയാണ് വിവോ വൈ300 ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ അധിക കിഴിവ് നേടാം. ഇങ്ങനെ സ്മാർട്ട് ഫോൺ 4000 രൂപ ഇളവിൽ ലഭിക്കും. 702 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു.
6.67-ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 2400 ×1080 പിക്സൽ റെസല്യൂഷനുണ്ട്. സ്മാർട്ട് ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഫുൾ HD+ E4 AMOLED സ്ക്രീനും 1800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്.
Funtouch OS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിലുള്ളത്. അഡ്രിനോ 613 ജിപിയുമായി ബന്ധിപ്പിച്ച ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം പ്രോസസറാണ് ഇതിലുള്ളത്.
8GB LPDDR4x RAM റാമും 128GB, 256GB (UFS 2.2) സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ മെമ്മറി വികസിപ്പിക്കാവുന്നതാണ്.
Also Read: ആമസോണിനേക്കാൾ കൂടുതൽ കിഴിവിൽ Redmi Note 14 Pro Plus ഇവിടുന്ന് വാങ്ങാം!
80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നത്. ഇതിൽ യുഎസ്ബി ടൈപ്പ്-സി ഓഡിയോ സപ്പോർട്ടുണ്ട്. മികച്ച ഓഡിയോ എക്സ്പീരിയൻസിനായി സ്റ്റീരിയോ സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു.
സോണി IMX882 സെൻസറുള്ള 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 2MP പോർട്രെയിറ്റ് ക്യാമറയും, ഡ്യുവൽ LED ഫ്ലാഷ് സപ്പോർട്ടും ഇതിനുണ്ട്. സ്മാർട്ട് ഫോണിൽ f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
5G SA/NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.0, GPS/ GLONASS/ Beidou കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. സ്മാർട്ട് ഫോൺ USB ടൈപ്പ്-സി ചാർജിങ്ങും പിന്തുണയ്ക്കുന്നു.