Vivo X100 5G
Vivo X100 5G കമ്പനിയുടെ മികച്ച പ്രീമിയം ഫോണുകളിലൊന്നാണ്. ഫ്ലാഗ്ഷിപ്പ് ലെവൽ ഫോട്ടോഗ്രാഫി ആഗ്രഹിക്കുന്നവർക്ക് ഇതാ ഫ്ലിപ്കാർട്ട് ഒരു സന്തോഷവാർത്ത എത്തിച്ചിരിക്കുന്നു. 14000 രൂപയോളം വിലക്കുറവിൽ ഈ കിടിലൻ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 2000 രൂപയുടെ ബാങ്ക് ഇളവും ആകർഷകമായ ഇഎംഐ ഓഫറുകളും ഇതുകൂടാതെ കാത്തിരിക്കുന്നു.
മികച്ച ക്യാമറ പെർഫോമൻസും കരുത്തുറ്റ പ്രോസസറുമുള്ള ഫോണാണ് നോക്കുന്നതെങ്കിൽ വിവോ X100 5G നല്ല ഓപ്ഷനാണ്. ഫ്ലിപ്പ്കാർട്ടിലെ ഈ മികച്ച ഓഫറിനെ കുറിച്ചും ഫോണിന്റെ പ്രധാന സവിശേഷതകളെ കുറിച്ചും കൂടുതൽ അറിയാം.
ആമസോണിൽ സ്മാർട്ട് ഫോൺ ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ട് ഫോണിന് 20 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് പരിമിതകാലത്തേക്കുള്ള ഓഫറായതിനാൽ തകൃതിയിൽ വിൽപ്പന പുരോഗമിക്കുന്നു. ഇനിയും വളരെ കുറച്ച് സ്റ്റോക്കുകൾ മാത്രമാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ അവശേഷിക്കുന്നത്.
വിവോ എക്സ്100 5ജിയുടെ 12ജിബി, 256ജിബി ഫോണിന്റെ ഓഫറാണ് ഇവിടെ വിവരിക്കുന്നത്. 68999 രൂപയ്ക്ക് വിപണിയിലെത്തിച്ച സ്മാർട്ട് ഫോൺ നിങ്ങൾക്ക് വെറും 54990 രൂപയ്ക്ക് വാങ്ങിക്കാം. പലപ്പോഴും ഫോൺ 63999 രൂപയ്ക്ക് വിറ്റിരുന്നെങ്കിലും ഇങ്ങനെയൊരു ഓഫർ വിരളമാണ്.
ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ അധിക ഇളവ് ലഭ്യമാണ്. 2750 രൂപ വരെ ഇങ്ങനെ ബാങ്ക് ഓഫറിലൂടെ ലാഭിക്കാം. ഇതിലൂടെ വിവോ എക്സ്100 5ജി മൊത്തം 16000 രൂപയോളം കിഴിവിൽ വിൽക്കുകയാണ്. ഇത് ചേർക്കുമ്പോൾ സ്മാർട്ട് ഫോണിന്റെ വില വെറും 52000 രൂപ റേഞ്ചിലെത്തുന്നു.
52240 രൂപയ്ക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്തും ഫോൺ വാങ്ങിക്കാം. ഇതിനും ബാങ്ക് ഓഫറിലൂടെ കൂടുതൽ ലാഭം കണ്ടെത്താനാകും. വിവോ എക്സ്100 5ജിയ്ക്ക് 1934 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. 36 മാസത്തേക്കുള്ള ഇഎംഐ ഡീലാണിത്.
Also Read: Samsung Galaxy S26 Ultra, S26 Plus, S26 5G ദുബായ്, അമേരിക്കയിലെ വില എങ്ങനെയെന്നോ!
ZEISS-ബ്രാൻഡഡ് ക്യാമറ മൊഡ്യൂളിലുള്ള വിവോ ഫോണിന് ഇന്ത്യയിൽ ഡിമാൻഡ് കൂടുതലാണ്. ഇതിൽ ഉൾപ്പെട്ട ഫോണാണ് വിവോ എക്സ്100 5ജി. സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ എങ്ങനെയാണെന്ന് നോക്കാം.