അമ്പമ്പോ എന്തോരു Discount! 59999 രൂപയുടെ Samsung Galaxy S24 പ്രീമിയം ഫോൺ 37800 രൂപയ്ക്ക് വാങ്ങാം
59999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എസ്24 എഫ്ഇ 20000 രൂപ റേഞ്ചിൽ വാങ്ങാനാകും
5500mAh ബാറ്ററിയും, സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറുമുള്ള ഫോണാണിത്
ആമസോണിലാണ് സ്മാർട്ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്
59999 രൂപയുടെ Samsung Galaxy S24 FE 5ജി വിലക്കിഴിവിൽ വാങ്ങാം. ആമസോണിലാണ് സ്മാർട്ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 5500mAh ബാറ്ററിയും, സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറുമുള്ള ഫോണാണിത്. 59999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എസ്24 എഫ്ഇ 20000 രൂപ റേഞ്ചിൽ വാങ്ങാനാകും. ഇത് ശരിക്കും അതിശയകരമായ ഓഫറല്ലെന്ന് ആർക്കും പറയാനാകില്ല.
SurveySamsung Galaxy S24 FE ഓഫർ
8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ ഓഫറാണ് ഇവിടെ വിശദീകരിക്കുന്നത്. സാംസങ്ങിന്റെ ഗാലക്സി എസ്24 ഫാൻ എഡിഷനാണിത്. ഫ്ലിപ്കാർട്ടിൽ വരെ 59999 രൂപയാണ് വില. എന്നാൽ ആമസോണിൽ 31 ശതമാനം കിഴിവ് ലഭ്യമാണ്. 37,828 രൂപയാണ് ആമസോണിലെ ഓഫർ വില. ഇതിന് പുറമെ സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷന് 1000 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കുന്നുണ്ട്. ഇങ്ങനെ 36828 രൂപയ്ക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം.

സാംസങ് ഗാലക്സി S24 FE: സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് FHD+ Infinity-O ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 1900 nits പീക്ക് ബ്രൈറ്റ്നസ്സും ഡിസ്പ്ലേയ്ക്കുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനുള്ളതിനാൽ പോറലുകളെ പ്രതിരോധിക്കും.
സാംസങ് എക്സിനോസ് 2400e (4nm) പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മികച്ച ഗെയിമിങ്ങിനായി സാംസങ്ങിന്റെ തന്നെ Xclipse 940 GPU ബന്ധിപ്പിച്ചിരിക്കുന്നു.
4,700mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റാണിത്. 5W വയേർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 7 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 7 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഇതിനുണ്ട്.
ഫോട്ടോഗ്രാഫിയ്ക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ 50MP മെയിൻ ക്യാമറയും, 12MP അൾട്രാ വൈഡ് ക്യാമറയും, 8MP ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഡ്യുവൽ സിം, USB ടൈപ്പ്-സി ചാർജിങ് സപ്പോർട്ടുണ്ട്. ഡോൾബി അറ്റ്മോസും സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 5G SA/NSA, Wi-Fi 6E, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB 3.1, NFC തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. Galaxy AI ഫീച്ചറുകളുടെ സപ്പോർട്ടും സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷനിൽ ലഭിക്കും.
Also Read: 50MP മെയിൻ ക്യാമറ, 50MP സെൽഫി സെൻസറുള്ള Vivo 5G 10000 രൂപ കിഴിവിൽ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile