Vivo X200 Pro 5G
ക്രിസ്മസിന് മുന്നേ ഒന്നാന്തരം ഓഫർ വന്നിരിക്കുന്നു. 200MP ട്രിപ്പിൾ ക്യാമറയുള്ള VIVO X200 Pro 5G ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ വിലക്കിഴിവ് നിങ്ങൾക്ക് Amazon ഓഫർ ചെയ്യുന്നു. എന്നാൽ ഇത് പരിമിതകാല ഡീലാണെന്നത് ശ്രദ്ധിക്കുക.
200MP ക്യാമറയുള്ള വിവോ എക്സ്200 പ്രോ 5ജി വൻ വിലക്കിഴിവിൽ വാങ്ങാം. 16ജിബി റാമും 512ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോൺ ആണിത്. ഫോണിന്റെ നിറം കോസ്മോസ് ബ്ലാക്ക് ആണ്. ആമസോൺ ഇതിന് പരിമിതകാലത്തേക്ക് 15 ശതമാനം കിഴിവ് അനുവദിച്ചു. 1,01,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില.
വിവോ എക്സ്200 പ്രോ 5ജിയുടെ ആമസോണിലെ പുതിയ വില 86,999 രൂപയാണ്. 20000 രൂപയ്ക്ക് അടുത്ത് സ്മാർട്ഫോണിന് ഡിസ്കൌണ്ട് ലഭിച്ചെന്ന് പറയാം. Axis, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1000 രൂപ മുതൽ 1500 രൂപ വരെ കിഴിവ് നേടാനാകും.
47,450 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലൂടെ കൂടുതൽ ആദായത്തിൽ ഫോൺ ലഭിക്കുന്നു. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡലും ക്വാളിറ്റിയും അനുസരിച്ച് ഇതിൽ വ്യത്യാസം വരം. വിവോ ഫ്ലാഗ്ഷിപ്പ് സെറ്റിന് അത്യാകർഷകമായ ബാങ്ക് ഡീലും ലഭ്യമാണ്. 4,218 രൂപയുടെ ഇഎംഐ ഓഫറാണ് ആമസോണിൽ ലഭിക്കുന്നത്.
ഡിസ്പ്ലേ: വിവോ എക്സ് 200 പ്രോയിൽ 6.78 ഇഞ്ച് വലിപ്പമുള്ള ഫോണാണുള്ളത്. ഇതിന്റെ സ്ക്രീനിന് 1.5 കെ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഫോൺ ഡിസ്പ്ലേ അമോലെഡിൽ നിർമിച്ചിരിക്കുന്നു. ഇതിന് 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും 120 ഹെർട്സ് റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു.
പ്രോസസർ: 16 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 512 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജും ഉള്ള ഫോണാണിത്. ഇതിൽ പെർഫോമൻസ് നൽകുന്നതിനായി മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9400 പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വിവോ എക്സ് 200 പ്രോയിൽ 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് കൊടുത്തിരിക്കുന്നു. ഇതുകൂടാതെ മറ്റ് രണ്ട് കിടിലൻ സെൻസറുകൾ കൂടി പിൻവശത്തുണ്ട്. വിവോ എക്സ്200 പ്രോയിൽ 50 എംപി പ്രൈമറി ക്യാമറയുണ്ട്. ഫോണിൽ 50 എംപി അൾട്രാവൈഡ് സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി മുൻ ക്യാമറയുമുണ്ട്.
ബാറ്ററി: എക്സ്200 പ്രോയ്ക്ക് 6000mAh ബാറ്ററിയുണ്ട്. 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 30W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന ഫോണാണിത്.
ഡ്യൂറബിലിറ്റി: ഡ്യൂറബിലിറ്റിയിലും ഈ ഫ്ലാഗ്ഷിപ്പ് വില്ലാളി തന്നെ. കാരണം പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68 + IP69 റേറ്റിംഗുണ്ട്.