Extra ഓഫറുകളോടെ Google Pixel 9A വിൽപ്പന തുടങ്ങി, 5100mAh ബാറ്ററിയുടെ ഗൂഗിൾ ഫോൺ കേമനാണോ?
ഗൂഗിൾ പിക്സൽ 9a ആദ്യ വിൽപ്പന ഏപ്രിൽ 16-ന് ഉച്ചയ്ക്ക് 12 മണി മുതൽ തുടങ്ങി
ഫ്ലിപ്കാർട്ടിലൂടെയും ഗൂഗിളിന്റെ റീട്ടെയിൽ ഷോപ്പുകളിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം
ഫ്ലിപ്കാർട്ട് ആദ്യ സെയിലിൽ ഫോണിന് 3000 രൂപയുടെ ഇളവ് നൽകുന്നു
Google കഴിഞ്ഞ മാസം പുറത്തിറക്കിയ Google Pixel 9A വിൽപ്പന ആരംഭിച്ചു. ഇന്ത്യയിലെ പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കായാണ് ഗൂഗിൾ പിക്സൽ ഫോണുകൾ പുറത്തിറക്കിയത്.
Surveyപിക്സൽ 9 എ ഫോൺ ഫ്ലിപ്കാർട്ട് വഴി ആദ്യ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. പിക്സൽ 9a-യുടെ ഫീച്ചറും വിലയും ബാങ്ക് ഓഫറുകളും നോക്കാം.
Google Pixel 9A വില
ഗൂഗിൾ പിക്സൽ 9a ആദ്യ വിൽപ്പന ഏപ്രിൽ 16-ന് ഉച്ചയ്ക്ക് 12 മണി മുതൽ തുടങ്ങി. ഫ്ലിപ്കാർട്ടിലൂടെയും ഗൂഗിളിന്റെ റീട്ടെയിൽ ഷോപ്പുകളിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം. ഒബ്സിഡിയൻ, പോർസലൈൻ, ഐറിസ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വാങ്ങാം.

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 49,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് ആദ്യ സെയിലിൽ ഫോണിന് 3000 രൂപയുടെ ഇളവ് ബാങ്ക് ഓഫറായി നൽകുന്നു. എച്ച്ഡിഎഫ്സി, IDFC Bank, ബജാജ് ഫിൻസെർവ് ബാങ്കുകളിലൂടെയും കിഴിവ് നേടാം. 2084 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്. 24 മാസത്തേക്ക് പലിശ രഹിത ഇഎംഐയാണ് ആദ്യ സെയിലിൽ ഓഫർ ചെയ്യുന്നത്.
Google Pixel 9A വാങ്ങിയാൽ Extra ഓഫറുകൾ
ഗൂഗിൾ പിക്സൽ ഫോൺ പർച്ചേസിനൊപ്പം നിങ്ങൾക്ക് ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടി നേടാം. 3 മാസത്തെ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. 3 മാസത്തേക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനും നേടാം. ഇതുകൂടാതെ Fitbit പ്രീമിയം ആക്സസ് 6 മാസത്തേക്ക് സൌജന്യമായി കിട്ടും. ഗൂഗിളിന്റെ സ്മാർട് വാച്ച് ഉൾപ്പെടുന്ന ധരിക്കാവുന്ന ഉപകരണങ്ങളാണ് ഫിറ്റ്ബിറ്റിന് കീഴിൽ വരുന്നത്.
ഗൂഗിൾ പിക്സൽ 9A ഫീച്ചറുകൾ
6.3 ഇഞ്ച് ആക്റ്റുവ ഡിസ്പ്ലേയുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 9എ. 120Hz എന്ന അഡാപ്റ്റീവ് റിഫ്രഷ് റേറ്റിനെ ഫോൺ പിന്തുണയ്ക്കുന്നു. പിക്സൽ 9എയിൽ കൊടുത്തിട്ടുള്ളത് ടെൻസർ G4 ചിപ്പാണ്. ഇതിൽ സർക്കിൾ ടു സെർച്ച്, പിക്സൽ സ്റ്റുഡിയോ തുടങ്ങിയ AI-അധിഷ്ഠിത സപ്പോർട്ടുകളും ലഭിക്കുന്നു.
കാർ ക്രാഷ് ഡിറ്റക്ഷൻ, തെഫ്റ്റ് ഡിറ്റക്ഷൻ, ഫൈൻഡ് മൈ ഡിവൈസ് വഴി ലൈവ് ലൊക്കേഷൻ ഷെയറിംഗ് തുടങ്ങിയ ഉയർന്ന സെക്യൂരിറ്റി ഫീച്ചറുകൾ ഫോണിനുണ്ട്. ഇതിൽ 48MP പ്രൈമറി ക്യാമറയാണ് കൊടുത്തിട്ടുള്ളത്. 13MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടെയുള്ള ഡ്യുവൽ റിയർ ക്യാമറ ഫോണിലുണ്ട്. ഈ സ്മാർട്ഫോണിൽ നിങ്ങൾക്ക് 13MP-യുടെ സെൽഫി ക്യാമറയും ലഭിക്കും.
23W വയർഡ് ചാർജിങ്ങും 7.5W വയർലെസ് ചാർജിങ്ങും ഇതിനുണ്ട്. ഈ ഗൂഗിൾ പിക്സൽ ഫോണിൽ 5,100mAh ബാറ്ററിയുയാണുള്ളത്. ഇത് ഏഴ് വർഷത്തെ OS, സെക്യൂരിറ്റി, പിക്സൽ ഡ്രോപ്പ്സ് അപ്ഡേറ്റുകൾ നൽകുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഹാൻഡ്സെറ്റിൽ IP68 റേറ്റിങ്ങുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile