Google Pixel 9 Offer: 50MP + 48MP ക്യാമറ 5000 രൂപ ഡിസ്കൗണ്ട്, 10000 രൂപ ബാങ്ക് ഓഫറും!

HIGHLIGHTS

മികച്ച ക്യാമറ, ഡിസൈൻ, ബാറ്ററി പവറുള്ള ഫോൺ നോക്കുന്നവർക്ക് ഗൂഗിൾ പിക്സൽ 9 വാങ്ങാം

15000 രൂപ വിലക്കിഴിവിൽ നിങ്ങൾക്ക് ഗൂഗിൾ പിക്സൽ 9 ഇപ്പോൾ ലഭിക്കുന്നു

ഫ്ലിപ്കാർട്ടിലും വിജയ് സെയിൽസിലും പിക്സൽ ഫോണിന് വിലക്കിഴിവുണ്ട്

Google Pixel 9 Offer: 50MP + 48MP ക്യാമറ 5000 രൂപ ഡിസ്കൗണ്ട്, 10000 രൂപ ബാങ്ക് ഓഫറും!

50MP + 48MP ക്യാമറയുള്ള Google Pixel 9 നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. പുതിയൊരു പിക്സൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ്വമായി ലഭിക്കുന്ന കിഴിവ് വലിയ നേട്ടമാകും. 15000 രൂപ വിലക്കിഴിവിൽ നിങ്ങൾക്ക് ഗൂഗിൾ പിക്സൽ 9 ഇപ്പോൾ ലഭിക്കുന്നു. ഓഫർ എങ്ങനെയെന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Google Pixel 9 ഓഫർ

മികച്ച ക്യാമറ, ഡിസൈൻ, ബാറ്ററി പവറുള്ള ഫോൺ നോക്കുന്നവർക്ക് ഗൂഗിൾ പിക്സൽ 9 വാങ്ങാം. കമ്പനിയുടെ പ്രീമിയം സെറ്റാണിത്. പഴയ പിക്സൽ ഫോണുകൾ മാറ്റി അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ലാഭകരമായ ഓഫറുകളുണ്ട്.

ഫ്ലിപ്കാർട്ടിലും വിജയ് സെയിൽസിലും പിക്സൽ ഫോണിന് വിലക്കിഴിവുണ്ട്. 12GB+256GB ഗൂഗിൾ പിക്സൽ 9 ഇന്ത്യയിൽ 79,999 രൂപയ്ക്ക് ലോഞ്ച് ചെയ്തു. നിലവിൽ വിജയ് സെയിൽസിന്റെ വെബ്‌സൈറ്റിൽ ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ 74,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യഥാർഥ വിലയിൽ നിന്ന് 5000 രൂപയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ രണ്ട് സൈറ്റുകളിലും നിങ്ങൾക്ക് വ്യത്യസ്തമായ ബാങ്ക് ഇളവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ 7000 രൂപയുടെ ഓഫറാണ് അനുവദിച്ചിരിക്കുന്നത്. വിജയ് സെയിൽസ് വഴി 10000 രൂപയുടെ ബാങ്ക് കിഴിവ് നേടാം.

3,125 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. 24 മാസത്തേക്ക് 2,707 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീൽ വിജയ് സെയിൽസിൽ സ്വന്തമാക്കാം.

ബാങ്ക് ഓഫർ കൂടി പരിഗണിക്കുമ്പോൾ മെച്ചപ്പെട്ട ഡീൽ വിജയ് സെയിൽസിലാണ്. അല്ലാത്ത പക്ഷം നിങ്ങൾക്ക് ഫ്ലിപ്കാർട്ടിലെ വിലക്കിഴിവും പ്രയോജനപ്പെടുത്താം.

ഗൂഗിൾ പിക്സൽ 9: സ്പെസിഫിക്കേഷൻ

1080 x 2424 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഗൂഗിൾ പിക്സൽ 9 സ്മാർട്ഫോണിലുള്ളത്. 6.9 ഇഞ്ച് OLED ഡിസ്പ്ലേയിൽ ഡിസൈൻ ചെയ്തിരിക്കുന്നു. 2700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 120Hz വരെ റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഇതിന്റെ സ്ക്രീൻ HDR സപ്പോർട്ടുള്ളതാണ്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ച് സ്ക്രീൻ പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഗൂഗിൾ പിക്സൽ 9 ഫോണിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. ഈ ക്യാമറയിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയുമുണ്ട്. 48MP അൾട്രാവൈഡ് ലെൻസും ഫോണിൽ ഉൾപ്പെടുന്നു. മുൻവശത്ത്, 10.5MP സെൽഫി ഷൂട്ടറാണ് കൊടുത്തിരിക്കുന്നത്.

ALSO READ: 6800mAh ബാറ്ററി പവറുമായി iQOO Neo 10 Pro+ ഇന്ന് വിപണിയിലേക്ക്

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടെൻസർ ജി4 ആണ് ഫോണിലെ പ്രോസസർ. ജെമിനിയെന്ന ഗൂഗിളിന്റെ നൂതന AI സംവിധാനം ഫോണിനുണ്ട്. പുതിയ സ്റ്റൈലൻ ഫോട്ടോകൾക്കും വീഡിയോകൾക്കും ഇത് മെച്ചപ്പെട്ട പെർഫോമൻസ് തരുന്നു.

ഇതിന് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇങ്ങനെ അതിവേഗ ചാർജിങ് സാധ്യമാക്കുന്നത് പിക്സലിലെ 700mAh ബാറ്ററിയാണ്.

അതേ സമയം ഗൂഗിൾ തങ്ങളുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ I/O മെയ് 21-ന് സംഘടിപ്പിച്ചു. ഇതിൽ Google Beam എന്ന 3D വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും കമ്പനി അവതരിപ്പിച്ചു. വീഡിയോ കോളുകളിൽ തൊട്ടടുത്ത് ഇരിക്കുന്നപോലെ കോൺഫറൻസ് നടത്താനുള്ള എഐ സാങ്കേതിക വിദ്യ ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo