Google Store
Google ഒടുവില്‍ ഇന്ത്യയില്‍ Online Store ആരംഭിച്ചിരിക്കുന്നു. ഗൂഗിൾ എഞ്ചിനിയർ ചെയ്ത സ്മാർട്ഫോണുകൾ വിലക്കിഴിവോടെ വിറ്റഴിക്കാനുള്ള കൊമേഴ്സ് പ്ലാറ്റ്ഫോമാണിത്. സുന്ദർ പിച്ചൈ കമ്പനിയുടെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ സാന്നിധ്യം രാജ്യത്ത് ഉറപ്പാക്കുന്നതിനും വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സ്റ്റോറുകൾ അവതരിപ്പിച്ചത്.
ഈ Google Store വഴി ഇനി ഗൂഗിൾ പിക്സൽ ഫോണുകൾ പർച്ചേസ് ചെയ്യാം. ഫോണുകൾ മാത്രമല്ല പിക്‌സല്‍ ബഡ്‌സ്, പിക്‌സല്‍ വാച്ച് 3 എന്നിവയടക്കമുള്ള നേരിട്ട് ഗൂഗിള്‍ സ്റ്റോറിൽ നിന്ന് വാങ്ങാം. വീട്ടിലിരുന്ന് ഓർഡർ ചെയ്ത് അതിവേഗം ഡെലിവറി ചെയ്യപ്പെടുന്നു. പോരാഞ്ഞിട്ട് അനവധി ബാങ്ക് ഓഫറുകളും ഗൂഗിൾ സ്റ്റോർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതുവരെ ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ മൂന്നാം കക്ഷി പാർട്നർമാർ വഴിയായിരുന്നു ഓൺലൈൻ സെയിൽ എന്നാൽ അമേരിക്കൻ കമ്പനിയ്ക്ക് ഇന്ത്യയിൽ അവരുടേതായ ഓൺലൈൻ സ്റ്റോറും തുറക്കാനായി. USB-C പവർ അഡാപ്റ്ററുകളും വാച്ചുകളും ഇയർപോഡ്സും സ്മാർട്ഫോണുകളുമെല്ലാം പർച്ചേസ് ചെയ്യുമ്പോൾ ഇനി ഈ ഓപ്ഷനും പരിഗണിക്കാം. പിക്സൽ പ്രൈസ് പ്രോമിസ് പോലുള്ള സംവിധാനങ്ങളും ഈ ഓൺലൈൻ സ്റ്റോറിൽ നിന്ന് ലഭ്യമാകും.
ഓൺലൈൻ സ്റ്റോർ ലോഞ്ച് ചെയ്തതിന് പിന്നാലെ ചില പിക്സൽ ഫോണുകൾക്ക് ആകർഷകമായ ഇളവും പ്രഖ്യാപിച്ചിരിക്കുന്നു. ഗൂഗിൾ പിക്സൽ 9, പിക്സൽ 8എ ഫോണുകൾ നിങ്ങൾക്ക് ഇനി ലാഭത്തിൽ വാങ്ങാം.
ഇൻസ്റ്റന്റ് കിഴിവിന് പുറമെ ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസുകളും ഗൂഗിൾ സ്റ്റോർ അനുവദിച്ചു. പിക്സൽ 9 ഫോണുകളുടെ വിപണി വില 79,999 രൂപയാണ്. എന്നാൽ പുതിയ സ്റ്റോറിൽ നിന്ന് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിലൂടെ ഇളവ് നേടാം. ഇങ്ങനെ 5,000 രൂപ സ്റ്റോർ ഡിസ്കൗണ്ടും 7,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും പ്രഖ്യാപിച്ചു. അതായത് പിക്സൽ 9 സ്മാർട്ഫോണുകൾ ലഭിക്കുന്നത് 67,999 രൂപയ്ക്കാണ്.
പിക്സൽ 8a 34,999 രൂപയ്ക്ക് വാങ്ങാം. 49,999 രൂപ വില വരുന്ന സ്മാർട്ഫോണാണിത്. അതുപോലെ പ്രീമിയം ഹാൻഡ്സെറ്റ് പിക്സൽ 9 പ്രോ ഫോൾഡിനുമുണ്ട് ഓഫർ. 1,72,999 രൂപയുടെ ഫോൺ 10000 രൂപ കുറച്ച് 1,62,999 രൂപയ്ക്ക് സ്റ്റോറിൽ വിൽക്കുന്നു. 10,000 രൂപ കിഴിവിൽ ഗൂഗിൾ പിക്സൽ 9 പ്രോയും പർച്ചേസ് ചെയ്യാവുന്നതാണ്.
Also Read: Best Offer: 19000 രൂപ വില കുറച്ച് OnePlus 12 ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വിൽപ്പനയ്ക്ക്!
ഓഫർ ഇവിടെ തീരുന്നില്ല. തിരഞ്ഞെടുത്ത മോഡലുകൾക്ക് 24 മാസം കാലയളവിൽ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ അനുവദിച്ചിരിക്കുന്നു. കാഷിഫൈ വഴി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ചെയ്യാനും ഏറ്റവും മികച്ച ഓഫർ നേടാനും അവസരമുണ്ട്. ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് പോലുള്ള ആകർഷകമായ ഡീലുകളും ലഭ്യം.