Best Offer: 19000 രൂപ വില കുറച്ച് OnePlus 12 ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വിൽപ്പനയ്ക്ക്!
വൺപ്ലസ് 12 സ്മാർട്ഫോൺ 64,999 രൂപ വിലയിലാണ് പുറത്തിറക്കിയത്
19000 രൂപ ഡിസ്കൌണ്ടിലാണ് ഈ പ്രീമിയം ഹാൻഡ്സെറ്റ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്
ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്
100W SUPERVOOC ചാർജിങ് കപ്പാസിറ്റിയുള്ള OnePlus 12 ഫ്ലാഗ്ഷിപ്പ് വിലക്കിഴിവിൽ വിൽക്കുന്നു. 19000 രൂപ ഡിസ്കൌണ്ടിലാണ് ഈ പ്രീമിയം ഹാൻഡ്സെറ്റ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 13000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ആമസോണിൽ പ്രഖ്യാപിച്ചത്. ഇതിനൊപ്പം കൂറ്റൻ ബാങ്ക് ഡിസ്കൌണ്ടും ഫോണിന് ലഭ്യമാണ്.
SurveyOnePlus 12 ആമസോൺ ഓഫർ
വൺപ്ലസ് 12 സ്മാർട്ഫോൺ 64,999 രൂപ വിലയിലാണ് പുറത്തിറക്കിയത്. എന്നാൽ ഇപ്പോൾ 50000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ സ്വന്തമാക്കാം. വൺപ്ലസ് 12 5G ആമസോൺ ഇന്ത്യ സ്റ്റോറിൽ 13,000 രൂപയുടെ കിഴിവുണ്ട്. എന്നുവച്ചാൽ ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 51,998 രൂപയ്ക്കാണ്.

6,000 രൂപയുടെ HDFC ബാങ്ക് കാർഡ് കിഴിവും ലഭിക്കും. 6,000 രൂപയാണ് HDFC ബാങ്ക് കാർഡ് വഴി നിങ്ങൾക്ക് ലാഭിക്കാനാകുക. ഇങ്ങനെ മൊത്തം 19000 രൂപയുടെ ഇളവ് സ്വന്തമാക്കാം. ഇതുകൂടി ചേർക്കുമ്പോൾ 45,998 രൂപയ്ക്ക് ഫോൺ ലഭിക്കുന്നു.
2,521 രൂപയുടെ ഇഎംഐ, 2,342 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ വരെ വൺപ്ലസ് 12-ലൂടെ നേടാം. ഗ്ലേഷ്യൽ വൈറ്റ് നിറത്തിലുള്ള ഫോണിനാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
വൺപ്ലസ് 12 ഫീച്ചറുകൾ എന്തെല്ലാം?
ഡിസ്‌പ്ലേ: 6.82 ഇഞ്ച് QHD+ ഫ്ലൂയിഡ് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിലെ സ്ക്രീനിന് 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള ഡിസ്പ്ലേയാണിത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് വൺപ്ലസ് പ്രീമിയം സെറ്റിൽ കൊടുത്തിട്ടുള്ളത്.
പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുള്ള ഫോണാണിത്. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും ഇത് മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു. 16GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിനായി ഫോണിൽ കൊടുത്തിരിക്കുന്നത് 5,400mAh ബാറ്ററിയാണ്.
ക്യാമറ: ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇതിൽ 50MP മെയിൻ സെൻസറാണ് വൺപ്ലസ് കൊടുത്തിട്ടുള്ളത്. 64MP പെരിസ്കോപ്പ് ടെലിഫോട്ടോ, 48MP അൾട്രാ-വൈഡ് ലെൻസും കൂടി ക്യാമറ യൂണിറ്റിലുണ്ട്. ഫോണിന്റെ മുൻവശത്ത് 32MP സെൽഫി ക്യാമറയുമുണ്ട്.
സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 14 ആണ് ഫോണിലുള്ളത്.
Also Read: Samsung One UI 8 ഉടൻ കിട്ടും, എന്നാൽ ഈ പുതിയ പ്രീമിയം Galaxy Phone-ലേക്ക് അപ്ഗ്രേഡില്ല…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile