16 എംപി ഡ്യൂവൽ ക്യാമെറയിൽ Gionee S11 ജനുവരിയിൽ എത്തുന്നു

16 എംപി ഡ്യൂവൽ ക്യാമെറയിൽ Gionee S11 ജനുവരിയിൽ എത്തുന്നു
HIGHLIGHTS

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ മോഡലുകളുമായി ജിയോണി 2018

 

ജിയോണിയുടെ  2018 ൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Gionee S11.ജനുവരിയിൽ ഇത് വിപണിയിൽ എത്തുന്നു .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറ സെറ്റ് അപ്പ് തന്നെയാണ് .5.99ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .

 1080 പി  റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .2.5GHz Helio P23 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഈ മോഡലുകളുടെ ആന്തരികസവിശേഷതകൾ .

16മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ സെല്ഫിക്യാമെറയും ആണ് ഇതിനുള്ളത് .Android 7.1ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .170.50 ഗ്രാം ഭാരമാണ് ഇതിനുള്ളത് .3410mAh നോൺ റിമൂവബിൾ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .USB OTG, FM, 3G & 4G എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo