iQOO Z10 5G
50MP Sony ക്യാമറയുള്ള iQOO Z10 5G നിങ്ങൾക്ക് കൂറ്റൻ കിഴിവിൽ സ്വന്തമാക്കാം. സ്റ്റൈലിഷ് ഡിസൈനിലുള്ള ഐഖൂ ഫോണിന് പരിമിതകാലത്തേക്കാണ് കിഴിവ് അനുവദിച്ചിരിക്കുന്നത്. ആമസോണിൽ 13 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഐഖൂ Z10 5ജിയ്ക്കാണ് വിലക്കുറവ്. 29,999 രൂപയാണ് ഇതിന്റെ വിപണി വില. ആമസോണിൽ 25,998 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഐസിഐസിഐ, SBI ബാങ്ക് കാർഡുകളിലൂടെ 1250 രൂപ വരെ കിഴിവ് ലഭിക്കും.
24,550 രൂപയ്ക്ക് ഫോൺ ലഭിക്കണമെങ്കിൽ, എക്സ്ചേഞ്ച് ഡീൽ പ്രയോജനപ്പെടുത്താം. ഇതിന് 1250 രൂപയുടെ ബാങ്ക് കിഴിവ് കൂടി ചേർത്ത് കൂടുതൽ ലാഭത്തിൽ വാങ്ങാം.
ഡിസ്പ്ലേ: 6.77 ഇഞ്ച് ക്വാഡ് കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഐഖൂ ഫോണിലുള്ളത്. 2392×1080 റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഇതിൽ കൊടുത്തിട്ടുള്ളത്. iQOO Z10-ന്റെ ഡിസ്‌പ്ലേ 5,000 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സിലാണ് നിർമിച്ചിരിക്കുന്നത്.
ബാറ്ററി: ഇതിൽ 7300mAh ബാറ്ററിയാണുള്ളത്. ഇന്ത്യയിലെ സ്മാർട്ഫോണുകളിൽ തന്നെ ഏറ്റവും കരുത്തുറ്റ ബാറ്ററിയാണ് ഐഖൂ Z10 നൽകിയിട്ടുള്ളത്. ഈ അൾട്രാ പവർ ബാറ്ററി 90W ഫ്ലാഷ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 0.789cm കനമുള്ള സ്മാർട്ഫോണാണിത്.
പ്രോസസർ: 820K+ എന്ന AnTuTu സ്‌കോറുള്ള പ്രോസസറിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറുണ്ട്. ഏറ്റവും വേഗതയേറിയ പെർഫോമൻസ് ഈ ചിപ്സെറ്റിലൂടെ ലഭിക്കും. മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിലിറ്റിയും ഐഖൂ Z10 ഫോണിനുണ്ട്. അതിനാൽ ഡ്യൂറബിലിറ്റിയിൽ ഇത് മികച്ച സ്മാർട്ഫോണാണ്.
ക്യാമറ: ഡ്യുവൽ റിയർ ക്യാമറയുള്ള ഫോണാണ് ഐഖൂവിന്റെ Z10. ഇതിൽ 4K വീഡിയോ റെക്കോർഡിംഗുള്ള 50MP സോണി IMX882 സെൻസർ കൊടുത്തിരിക്കുന്നു. ഈ മെയിൻ സെൻസറിന് OIS സപ്പോർട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് വൈഡ് ആംഗിൾ ക്യാമറയുമുണ്ട്.
Also Read: New Realme Phone: 10000 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി Realme Narzo 80 Lite 5G ഇന്ത്യയിൽ…
ഒഎസ്: ഫൺടച്ച് OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 എന്ന പുതിയ സോഫ്റ്റ് വെയറാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് ഇതിന് ലഭിക്കും. 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഐഖൂ Z10 ഫോണിനുണ്ട്.
കരുത്തുറ്റ Snapdragon പ്രോസസറാണ് ഐഖൂ ഈ ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേയും, 7300mAh വലിയ ബാറ്ററിയും ഈ വിലയിലുള്ള ഒരു ഫോണിൽ ഒത്തിണങ്ങി വരുന്നത് അപൂർവ്വമാണ്. ഗെയിമിംഗിനും ദൈനംദിന ഉപയോഗത്തിനും ഇത് മികച്ച സ്മാർട്ഫോൺ തന്നെയാണ്.