motorola flip style fold phone at 51000 rs
ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ഫോൺ ബ്രാൻഡാണ് Motorola. കമ്പനിയുടെ Motorola razr 50 എന്ന സ്റ്റൈലിഷ് ഫ്ലിപ് സ്റ്റൈൽ മടക്ക് ഫോൺ സെപ്തംബറിൽ എത്തിയിരുന്നു. വലിയ കിഴിവിൽ വാങ്ങാം. ഇപ്പോഴിതാ ഈ ഫോൾഡ് ഫോണിന് Amazon റിപ്പബ്ലിക് ഡേ സെയിലിൽ വമ്പിച്ച കിഴിവ് നേടാം.
അലൂമിനിയം ഫ്രെയിമും വലിയ ഡിസ്പ്ലേയുമുള്ള ഫോണാണിത്. മോട്ടറോള റേസർ 50 51000 രൂപയ്ക്ക് വാങ്ങാനുള്ള സുവർണാവസരം പരിമിതകാലത്തേക്ക് മാത്രമാണ്. കാരണം ഇന്ന് അർധരാത്രി Amazon Great Republic Day Sale അവസാനിക്കുകയാണ്.
Also Read: 5500Mah, Snapdragon ഉള്ള iQOO 5G ആണോ നോക്കുന്നത്? എങ്കിലിതാ 21000 രൂപയ്ക്ക് ഓഫറിൽ!
മോട്ടറോള Razr 50 ഒരൊറ്റ സ്റ്റോറേജുലാണ് പുറത്തിറക്കിയത്. ഇതിന് ലോഞ്ച് സമയത്തെ വില 64,999 രൂപയായിരുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വരുന്ന സ്മാർട്ഫോണാണിത്. ഇപ്പോഴിതാ 13000 രൂപയാണ് ഫോണിന് ലഭിക്കുന്ന വിലക്കിഴിവ്.
54,998 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. SBI ക്രഡിറ്റ് കാർഡിലൂടെ പേയ്മെന്റിലൂടെ 3000 രൂപയുടെ കിഴിവും നേടാം. 4,484.09 രൂപ വരെ ഇഎംഐ ഓഫർ ലഭിക്കും. ഇതിന് നിലവിൽ ആമസോൺ എക്സ്ചേഞ്ച് ഓഫർ അനുവദിച്ചിട്ടില്ല.
ഇന്ന് കൂടി മാത്രം ലഭ്യമാകുന്ന ഈ ഓഫർ മിസ്സാക്കാതെ ഇപ്പോൾ തന്നെ വാങ്ങൂ… നാളെ മുതൽ ഇത്രയും വിലക്കുറവിൽ ഫോൺ ലഭിക്കില്ല. ബാങ്ക് ഓഫർ വേണ്ടാത്തവർക്ക് ക്യാഷ് ഓൺ ഡെലിവറിയിലൂടെ ഫോൺ ബുക്ക് ചെയ്ത്, ഫോൺ ലഭിക്കുന്ന സമയത്ത് പണമടച്ചാലും മതി. വാങ്ങാനുള്ള ലിങ്ക്.
6.9 ഇഞ്ച് ഇന്റേണൽ സ്‌ക്രീനും 3.63 ഇഞ്ച് കവർ ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. 1,080×2,640 പിക്സൽ റെസല്യൂഷൻ ഈ ഫോണിന്റെ സ്ക്രീനിനുണ്ട്. 120Hz റിഫ്രഷ് റേറ്റും pOLED ടെക്നോളജിയുമാണ് ഡിസ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇതിൽ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള സ്ക്രീൻ ഉപയോഗിച്ചിരിക്കുന്നു. വെഗൻ ലെതറിലാണ് ഫോണിന്റെ പിൻഭാഗം നിർമിച്ചിട്ടുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 7300X ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. ഇതിൽ 32 പിക്സലിന്റെ സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
33W വയർഡ്, 15W വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 4,200mAh ബാറ്ററിയും ഫോൾഡ് ഫോണിലുണ്ട്.
5G, ബ്ലൂടൂത്ത് 5.4, GPS, FM റേഡിയോ, A-GPS, LTEPP, GLONASS, ഗലീലിയോ, QZSS കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇതിൽ USB ടൈപ്പ്-സി പോർട്ടും Wi-Fi 802.11 a/b/g/n/ ഫീച്ചറുമുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോണിലുള്ളത്. ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു. ഇതിന് IPX8-റേറ്റഡ് വാട്ടർ റിപ്പല്ലന്റ് ബിൽഡുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ തുടങ്ങിയവയും ഫോണിൽ ലഭിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.