Flipkart Bonanza Sale: മൊബൈൽ ബൊണാൺസ വിൽപ്പനയിൽ iPhone 15 ഒന്നാന്തരം ഓഫറിൽ!

Updated on 19-Nov-2024
HIGHLIGHTS

Flipkart Mobiles Bonanza സെയിലിൽ iPhone 15 വമ്പൻ വിലക്കിഴിവിൽ

ഫ്ലിപ്കാർട്ടിൽ ഫോൺ 12151 രൂപയുടെ ഇൻസ്റ്റന്റ് കിഴിവിലാണ് വിൽക്കുന്നത്

ആപ്പിൾ ഉപകരണങ്ങൾ മാത്രമല്ല, ആൻഡ്രോയിഡ് പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ഫോണുകൾക്കും ഓഫറുണ്ട്

Flipkart Mobiles Bonanza സെയിലിൽ iPhone 15 വമ്പൻ വിലക്കിഴിവിൽ. 128GB സ്റ്റോറേജുള്ള ഐഫോൺ 15 ആണ് ഇപ്പോൾ കൂറ്റൻ ഡിസ്കൗണ്ടിൽ വിൽക്കുന്നത്. ആപ്പിൾ ഉപകരണങ്ങൾ മാത്രമല്ല, ആൻഡ്രോയിഡ് പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ഫോണുകൾക്കും ഓഫറുണ്ട്. മൊബൈൽ ഫോണുകൾക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള മൊബൈൽ ബൊണാൺസ സെയിലിലാണ് കിഴിവ്.

iPhone 15 വമ്പൻ വിലക്കിഴിവ്

വൺപ്ലസ് 12, Poco X6, CMF ഫോൺ 1 തുടങ്ങി എല്ലാ ബ്രാൻഡുകൾക്കും ഓഫറുണ്ട്. Samsung Galaxy S23 വരെ ഈ സ്പെഷ്യൽ സെയിലിൽ വിലക്കുറവിൽ വിൽക്കുന്നു. കൂട്ടത്തിൽ ആകർഷകമായ ഓഫറാണ് ഐഫോൺ 15 ഫോണിനും ലഭിക്കുന്നത്. ബയോണിക് A16 ചിപ്സെറ്റിൽ പ്രവർത്തിക്കുന്നത്.

Apple iPhone 15 ഓഫർ

69,900 രൂപ വിലയുള്ള ഐഫോൺ 15 മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 60,000 രൂപയ്ക്ക് മുകളിലാണ് വില. ഫ്ലിപ്കാർട്ടിൽ ഫോൺ 12151 രൂപയുടെ ഇൻസ്റ്റന്റ് കിഴിവിലാണ് വിൽക്കുന്നത്.

ഇപ്പോൾ 57,749 രൂപയക്കാണ് ഐഫോൺ 15 ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 39,900 രൂപ ലാഭിക്കാം. 50,000 രൂപ റേഞ്ചിൽ ഐഫോൺ 15 എന്ന വമ്പൻ ഫോൺ വാങ്ങാമെന്നത് അപൂർവ്വമായ നേട്ടമാമണ്. ഇവിടെ നിന്നും വാങ്ങൂ

ഐഫോൺ 15- സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയിലാണ് ഐഫോൺ 15 വരുന്നത്.. ബയോണിക് എ16 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ഇതിൽ സെറാമിക് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ ലഭ്യമാണ്. 128 ജിബി സ്റ്റോറേജ് ആണ് ഫോണിന്റെ കപ്പാസിറ്റി. ഐഫോൺ 15 6 കോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

Also Read: Mega Discount: ക്വാഡ് ക്യാമറ Samsung 5G അൾട്രാ ഫ്ലാഗ്ഷിപ്പിന് 30,000 രൂപ വെട്ടിക്കുറച്ചു, ഇതാണ് ശരിക്കും അവസരം

ക്യാമറ നോക്കുമ്പോൾ ഇതിൽ ഡ്യുവൽ ക്യാമറയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 48 മെഗാപിക്സലാണ്. 12 മെഗാപിക്സലിന്റെ വൈഡ് ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. അതായത് 48MP + 12MP ചേർന്ന ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിന്റെ ഫ്രണ്ട് ക്യാമറയാകട്ടെ 12 മെഗാപിക്സലാണ്.

ഫോൺ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് കണക്റ്റ് ചെയ്തിരിക്കുന്നത്. പച്ച, കറുപ്പ്, നീല നിറങ്ങളിലാണ് ഐഫോൺ 15 വിപണിയിലുള്ളത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :