Flipkart Deal Price
Flipkart ഇ കൊമേഴ്സ് പ്ലാറ്റ്ഫോം അഞ്ച് ദിവസത്തേക്ക് സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. നവംബർ 1 മുതൽ നവംബർ 5 വരെയാണ് ബിഗ് സെയിൽ അവതരിപ്പിച്ചിട്ടുള്ളത്. സ്മാർട്ഫോണുകൾക്കും ഇലക്ട്രോണിക് ഡിവൈസുകൾക്കും Flipkart Big Bachat Days Sale വമ്പിച്ച ഇളവ് അനുവദിച്ചു.
പുതിയതായി ബജറ്റിനിണങ്ങിയ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 10000 രൂപയിൽ താഴെ 5G Phones വാങ്ങാം. അതും സാംസങ് ഉൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകളിൽ നിന്നാണ് വിലക്കിഴിവ്.
ഫ്ലിപ്കാർട്ടിൽ ഗാലക്സി F06 5ജി ഫോണിന് മികച്ച ഡീൽ പ്രഖ്യാപിച്ചു. പോകോ M7 5G, ടെക്നോ സ്പാർക് Go 5G പോലുള്ള ഫോണുകൾക്കും കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇൻഫിനിക്സിന്റെയും, മോട്ടറോളയുടെയും ബ്രാൻഡുകളിൽ നിന്നും സ്മാർട്ഫോണുകൾക്ക് ഡിസ്കൌണ്ട് ലഭ്യമാണ്. നവംബർ 5 വരെ മാത്രമാണ് ഓഫർ എന്നതും ശ്രദ്ധിക്കുക.
മോട്ടറോളയുടെ ജി സീരീസിലെ ഫോണുകൾക്കാണ് ഓഫർ. 6.72 ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേയുള്ള ഫോണാണ് മോട്ടറോള ജി35 5ജി. ഇതിന് പിന്നിൽ 50MP + 2MP ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. സ്മാർട്ഫോണിന് മുന്നിൽ 16MP സെൽഫി ക്യാമറയും ഉണ്ട്. 5000mAh ബാറ്ററിയും, T760 പ്രോസസറും ഫോണിലുണ്ട്. 9999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് 128ജിബി സ്റ്റോറേജ് മോട്ടോ ജി35 ഫോൺ വിൽക്കുന്നത്.
ടെക്നോ സ്പാർക്ക് ഗോ 5ജി 6000mAh പവർഫുൾ ബാറ്ററിയുള്ള ഹാൻഡ്സെറ്റാണ്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറുണ്ട്. ഈ ടെക്നോ സ്മാർട്ട്‌ഫോണിന് 6.74 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. ഹാൻഡ്സെറ്റിന്റെ പിൻഭാഗത്ത് 50MP പ്രൈമറി ക്യാമറയും മുൻവശത്ത് 5MP സെൽഫി ക്യാമറയുമുണ്ട്. ഇതിനും ഫ്ലിപ്കാർട്ടിൽ 9999 രൂപയാണ് വില.
ഈ സാംസങ് ഫോണിന് 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയുണ്ട്. ഈ ഫോണിൽ 5000mAh ബാറ്ററിയുണ്ട്. സ്മാർട്ഫോൺ 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹാൻഡ്സെറ്റിന് പിന്നിൽ 50MP + 2MP ഡ്യുവൽ ക്യാമറയുണ്ട്. ഗാലക്സി എഫ്06 5ജിയിൽ 8MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. 8999 രൂപയാണ് ഗാലക്സി എഫ്06 5ജിയുടെ ഫ്ലിപ്കാർട്ടിലെ വില.
അടുത്ത ഡീൽ പോകോയുടെ ഹാൻഡ്സെറ്റിനാണ്. 6.88 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 5160mAh പവർഫുൾ ബാറ്ററിയുള്ളതിനാൽ ഇത് ദീർഘനേരം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ്. ഫോണിൽ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 5G പ്രോസസറുണ്ട്. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,699 രൂപയാണ് വില.
ഇൻഫിനിക്സിന്റെ ഫോണിൽ 6000mAh പവർഫുൾ ബാറ്ററിയാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും, മുന്നിൽ 5MP സെൽഫി ക്യാമറയും ഉണ്ട്. 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറുണ്ട്. 128 ജിബി സ്റ്റോറേജും 4ജിബി റാമുമുള്ള സ്മാർട്ഫോണിന് 9,499 രൂപയാണ് വില.