Flagship Phones Deals
Flagship Phones Deals: പുതിയ ഫോൺ വെറും ഫോണാകണ്ട. വിപണിയിലെ ഏറ്റവും വമ്പൻ സ്മാർട്ട്ഫോണുകൾ തന്നെയാകട്ടെ. Amazon Great Republic Day Sale 2026 ലാണ് ഫോൺ ഓഫറിൽ വിൽക്കുന്നത്. ജനുവരി 22 വരെയാണ് ആമസോണിൽ റിപ്പബ്ലിക് ഡേ പ്രമാണിച്ചുള്ള ഓഫർ. അതിനാൽ പരിമിതകാല ഓഫറിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം. Samsung S25, OnePlus 15, iQOO 15 ഫോണുകളെല്ലാം വിലക്കിഴിവിൽ വാങ്ങാനാകും.
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് ഗാലക്സി എസ്25 അൾട്രാ. ഇപ്പോൾ ആമസോൺ ഇതിന് ഗംഭീര ഇളവ് അനുവദിച്ചിരിക്കുന്നു. 7000 രൂപയുടെ ഇളവാണ് സാംസങ് മുൻനിര ഫോണിന് അനുവദിച്ചിട്ടുള്ളത്.
1,29,999 രൂപയുടെ ഗാലക്സി എസ്25 അൾട്രാ ഇപ്പോൾ 1,22,999 രൂപയ്ക്ക് ലഭിക്കും. ഇത് ആമസോണിലെ പരിമിതകാല ഓഫറാണ്. കാരണം നാളെ റിപ്പബ്ലിക് ഡേ സെയിൽ അവസാനിക്കുന്നു. 49950 രൂപ വരെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. ഫോൺ ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 4,324 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് വാങ്ങിക്കാം.
ക്വാൽകോം SM8750-AB സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഗാലക്സി എസ്25 അൾട്രായിലുള്ളത്. ക്വാഡ് ക്യാമറ യൂണിറ്റിൽ 200MP+ 50MP+10MP+50MP സെൻസറുകളുണ്ട്.
5000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ചേർത്ത് ഐഫോൺ 17 പ്രോ മാക്സ് വാങ്ങിക്കാം. 1,49,900 രൂപയ്ക്ക് ആമസോൺ ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് 5000 രൂപയുടെ കൂപ്പൺ ഇളവ് കൂടി ചേർത്ത് 144000 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം. ഇതിന് 1750 രൂപയുടെ ബാങ്ക് ഓഫറുണ്ട്. ഇങ്ങനെ ഐഫോൺ 17 പ്രോ മാക്സ് കുറഞ്ഞ വിലയിൽ വാങ്ങാം.
ആമസോണിൽ 35950 രൂപയുടെ ഓഫറും അനുവദിച്ചിരിക്കുന്നു. 5,270 രൂപയ്ക്ക് ഐഫോൺ ഫ്ലാഗ്ഷിപ്പ് ഫോൺ ഇഎംഐ ഡീലിലും സ്വന്തമാക്കാവുന്നതാണ്.
A19 Pro ചിപ്പുള്ള സ്മാർട്ട്ഫോണാണ് ഐഫോൺ 17 പ്രോ മാക്സ്. 48MP പ്രൈമറി ക്യാമറയും, 18MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
Also Read: iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം
ഓപ്പോ റെനോ 15 പ്രോ 5ജി ഫോണിനും ആകർഷകമായ റിപ്പബ്ലിക് ഡേ സെയിൽ നൽകിയിരിക്കുന്നു. 74,999 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. ആമസോണിൽ സ്മാർട്ട് ഫോൺ 67,999 രൂപയ്ക്ക് വാങ്ങിക്കാം. 67,999 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
5,800 രൂപയുടെ ബാങ്ക് കിഴിവ് ചേർത്താൽ 62000 രൂപയ്ക്ക് ഫോൺ വാങ്ങിക്കാനാകും. 2,391 രൂപയുടെ ഇഎംഐ ഡീലും ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിന് നേടാം. ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ വാങ്ങിക്കാൻ എക്സ്ചേഞ്ച് ഓഫറുണ്ട്. 38,950 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ആമസോൺ തരുന്നത്.
76,999 രൂപയ്ക്ക് വൺപ്ലസ് 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന് ആമസോൺ 4000 രൂപ കുറച്ച് 72,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. എസ്ബിഐ കാർഡിലൂടെ 1,000 രൂപ ഇളവും ലഭിക്കും. ഇങ്ങനെ 71999 രൂപയ്ക്ക് ഫോൺ ലഭിക്കും. കൂടുതൽ ലാഭത്തിൽ സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യാൻ 35,950 രൂപ എക്സ്ചേഞ്ച് ഡീൽ നേടാം. 2,566 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
50MP റെസല്യൂഷനുള്ള മൂന്ന് സെൻസറുകളാണ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പിൽ വൺപ്ലസ് കൊടുത്തിട്ടുള്ളത്. ഇതിന് 7300mAh ബാറ്ററിയും 120W SuperVOOC വയേർഡ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഐഖൂ 15 വിലക്കുറവിൽ വാങ്ങാം. 72,998 രൂപയ്ക്ക് 76999 രൂപയുടെ ഫോൺ വിൽക്കുന്നു. ഇതിന് ആമസോൺ 3,250 രൂപയുടെ ബാങ്ക് ഓഫറും കൊടുത്തിട്ടുണ്ട്. ഇങ്ങനെ 69998 രൂപയ്ക്ക് ഫോൺ ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട്ഫോൺ 35,950 രൂപ എക്സ്ചേഞ്ചിൽ വാങ്ങാം. 2,566 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസറിലാണ് ഐഖൂ 15 നിർമിച്ചിരിക്കുന്നത്. 7000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 50MP ട്രിപ്പിൾ റിയർ ക്യാമറയാണ് ഫ്ലാഗ്ഷിപ്പിൽ ഐഖൂ നൽകിയിട്ടുള്ളത്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.