Acer Super ZX
First Sale: Acer Super ZX സീരീസിൽ പുതിയതായി എത്തിയ ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. Acer Super ZX, Acer Super ZX Pro മോഡലുകളാണ് സീരീസിലുള്ളത്. ഇപ്പോഴിതാ മെയ് 26 വൈകുന്നേരം 6 മണി മുതൽ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു.
ആകർഷകമായ വിലയിലാണ് ഫോണിന്റെ ആദ്യ സെയിൽ നടക്കുന്നത്. ഏസർ ലാപ്ടോപ്പ് വിപണിയിൽ കേമന്മാരാണ്. ഇനി മൊബൈൽ ഫോണുകളിലേക്കും ഒരു കൈ നോക്കാൻ തന്നെയാണ് കമ്പനിയുടെ പ്ലാൻ.
ഇന്ന് വൈകുന്നേരം 6 മണി മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങി. ആമസോൺ വഴിയാണ് സ്മാർട്ഫോണിന്റെ വിൽപ്പന. ഏസർ സൂപ്പർ ZX, സൂപ്പർ ZX പ്രോ ശരിക്കും ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ളതാണ്. ഇതിലെ ബേസിക് മോഡലിന് 10,000 രൂപയിൽ താഴെയാണ് വിലയാകുന്നത്.
കഴിഞ്ഞ മാസം ഏസർ സൂപ്പർ ZX-ന് 9,990 രൂപയാണ് ഇന്ത്യയിൽ വില. ഏസർസൂപ്പർ ZX പ്രോയ്ക്ക് 17,990 രൂപയുമാകുന്നു. സ്മാർട്ഫോണുകളുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.
ഏസർ സൂപ്പർ ZX പ്രോയിൽ 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയ്ക്കായി മികച്ച പ്രോസസർ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്പാണ് ഫോണിലുള്ളത്. 8GB റാമും 128GB സ്റ്റോറേജുമുള്ളതാണ് സ്മാർട്ഫോൺ.
50MP മെയിൻ സെൻസറും 5MP, 2MP സെൻസറുകളും ചേർന്ന ട്രിപ്പിൾ ക്യാമറ ഇതിലുണ്ട്. സെൽഫികൾക്കായി 13-മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.
ഏസറിന്റെ ബേസിക് മോഡലാണ് ഏസർ സൂപ്പർ ZX. ഇതിൽ 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഫുൾ HD+ റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേ ഫോണിനുണ്ട്. ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ്. ഇത് മൾട്ടിടാസ്കിംഗിനും ലൈറ്റ് ഗെയിമിംഗിനും അനുയോജ്യമാണ്.
Also Read: Amazon Special Offer: 64MP ക്യാമറ, 5000 mAh പവർഫുൾ realme C55 നിങ്ങൾക്ക് 3800 രൂപ കിഴിവിൽ വാങ്ങാം
8GB റാമും 128GB സ്റ്റോറേജും ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഏസർ സ്റ്റാൻഡേർഡ് മോഡലിലും ട്രിപ്പിൾ റിയർ ക്യാമറ തന്നെയാണുള്ളത്. പ്രൈമറി സെൻസർ 64-മെഗാപിക്സലാണ്. 2MP മാക്രോ, ഡെപ്ത് സെൻസറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ 13-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും മുൻവശത്ത് കൊടുത്തിരിക്കുന്നു.