Realme P3 and Realme P3 Pro 5G discounted during Realme P Carnival sale
Realme P3 Pro 5G ഇന്ന് മുതൽ വാങ്ങാനാകും. ഈ മാസം എത്തിയ പുതിയ മിഡ് റേഞ്ച് സ്മാർട്ഫോൺ വമ്പൻ കിഴിവിൽ വാങ്ങാം. കാരണം Realme P2 Proയുടെ പിൻഗാമിയായ ഫോണിന് ആദ്യ വിൽപ്പനയിൽ ആകർഷകമായ കിഴിവുകളാണുള്ളത്.
Realme P3x 5Gയും ഈ P3 പ്രോ ഫോണിനൊപ്പം പുറത്തിറക്കി. എന്നാൽ ഈ സ്റ്റാൻഡേർഡ് മോഡലിന്റെ വിൽപ്പനയ്ക്ക് ഇനിയും കാത്തിരിക്കണം. പ്രീമിയം ഫീച്ചറുകളുമായാണ് പ്രോ മോഡൽ പുറത്തിറക്കിയത്. അതും ന്ത്യക്കാർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത മിഡ് റേഞ്ച് ഫോണുകളാണിവ.
റിയൽമി P3 Pro 5G ഇന്ന് ആദ്യമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. Snapdragon 7 ചിപ്സെറ്റിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്.
റിയൽമി P3 Pro 5G ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. realme.com, Flipkart എന്നിവ വഴി വിൽപ്പന നടക്കും. Nebula Glow, Saturn Brown, Galaxy Purple എന്നീ മൂന്ന് ഷേഡുകളിലാണ് ഫോണുകൾ എത്തിയത്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാകുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ഫോണിന് 24,999 രൂപയാകും. 12 ജിബി റാമും 256 ജിബി റിയൽമി പി3 പ്രോയ്ക്ക് 26,999 രൂപയാകും.
ആറ് മാസത്തെ നോ-കോസ്റ്റ് EMI ഓപ്‌ഷനുകൾക്കൊപ്പം 2000 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കുന്നു.
6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ ഇതിനുണ്ട്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. അൾട്രാ നാരോ ബെസലുകളിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രോസസർ കൊടുത്തിരിക്കുന്നു.
OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 2MP പോർട്രെയിറ്റ് സെൻസറും ഇതിൽ നൽകിയിരിക്കുന്നു. ഇതിൽ 16 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 80W SUPERVOOC ചാർജർ ഉപയോഗിച്ച് നിങ്ങൾക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. 6000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
AI അൾട്രാ ക്ലാരിറ്റി 2.0, AI സ്‌നാപ്പ് മോഡ്, AI ഇറേസർ 2.0 എന്നിവ ഫോണിലുണ്ട്. ഇരുട്ടിൽ നിറം മാറുന്ന “നെബുല ഡിസൈൻ” ഫീച്ചർ ചെയ്യുന്ന ഫോണാണിത്. അതിനാൽ തന്നെ ഇന്ത്യക്കാർക്ക് അനുയോജ്യമായ സ്മാർട്ഫോണാണിത്. പ്രത്യേകിച്ച് നിറം മാറുന്ന ഡിസൈൻ സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിലുണ്ട്. റിയൽമി യുഐ 6.0 ഉപയോഗിച്ച് ആൻഡ്രോയിഡ് 15-ൽ ഫോൺ പ്രവർത്തിക്കുന്നു. വൈഫൈ 6, ബ്ലൂടൂത്ത് 5.2, ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് സപ്പോർട്ടുണ്ട്. ഇത് യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റിയുള്ള ഫോണാണ്.
എട്ട് മില്ലീമീറ്ററിൽ താഴെ കനവും ഏകദേശം 199 ഗ്രാം ഭാരവുമുള്ള ഫോണാണിത്. IP66 + IP68 + IP69 റേറ്റിങ്ങിലാണ് റിയൽമി പി3 പ്രോ നിർമിച്ചിരിക്കുന്നത്.