Realme 16 Pro series launch on January 6 in India Expected Specifications, Features
Realme 16 Pro Plus Launch: ഇന്ന് നിരവധി സ്മാർട്ട് ഫോണുകൾ വരുന്നെങ്കിലും, കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ റിയൽമി ഫോണുകളാണ്. 2026 ൽ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാർട്ട് ഫോണുകളിലൊന്നാണ് Realme 16 Pro series. ഇതിൽ റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിവ ഉൾപ്പെടുന്നു.
2026 ജനുവരി 6 ന് റിയൽമി 16 പ്രോ സീരീസ് ലോഞ്ച് ചെയ്യുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:00 മണിക്കാണ് ലോഞ്ച്. യൂട്യൂബിലൂടെയും, റിയൽമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും ലോഞ്ച് ലൈവായി കാണാം.
റിയൽമി പ്രോ+ മോഡലിന്റെ ഹൈലൈറ്റ് മികച്ച ഫോട്ടോഗ്രാഫിയാണ്. സാംസങ് HP5 സെൻസർ നൽകുന്ന 200MP ലുമ കളർ പ്രൈമറി ക്യാമറയുണ്ടാകും. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്നു. മികച്ച പോർട്രെയിറ്റ് ഷോട്ടുകൾക്കായി 50MP 3.5x ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും ലഭിക്കും.
ഈ റിയൽമി സ്മാർട്ട് ഫോണിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് നൽകുമെന്നാണ് വിവരം. റിയൽമി 16 പ്രോ+ 5ജിയിൽ 7,000mAh ടൈറ്റൻ ബാറ്ററിയുണ്ടാകും.
റിയൽമി 16 പ്രോ ഫോണിൽ സൂപ്പർ OIS സപ്പോർട്ടുള്ള 200MP പ്രൈമറി ക്യാമറയുണ്ടാകും. രണ്ട് ഫോണുകളും ഫോക്കസ് ട്രാക്കിങ്ങുമുള്ള 4K HDR വീഡിയോ റെക്കോർഡിംഗിനെ ഫോൺ പിന്തുണയ്ക്കും.
ഫുൾ HD+ റെസല്യൂഷനുള്ള AMOLED ഡിസ്‌പ്ലേയാണ് റിയൽമി 16 പ്രോ സീരീസിലുണ്ടാകുക. ഇതിന് 144Hz റിഫ്രഷ് റേറ്റുള്ള 1.5K AMOLED പാനലുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
റിയൽമി 16 പ്രോ 5ജിയിൽ മീഡിയടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 7300-മാക്സ് പ്രോസസറായിരിക്കും നൽകുന്നത്. ഇതിന് എയർഫ്ലോ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും നൽകിയേക്കും. വലിയ കരുത്തനായ 7,000mAh ടൈറ്റൻ ബാറ്ററി ഈ സ്മാർട്ട് ഫോണിലും നൽകും.
Also Read: Happy 2026 Offer: BSNL വരിക്കാർക്ക് ഒരു മാസം ഫുൾ Unlimited സേവനങ്ങൾ, ഒരു രൂപയ്ക്ക്!
പുത്തൻ റിയൽമി ഫോണുകളുടെ വിലയെ കുറിച്ച് കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ ചില ലീക്കുകളിൽ വില വിവരങ്ങളെ കുറിച്ച് സൂചനകളുണ്ട്.
8GB+128GB സ്റ്റോറേജിന് 31,999 രൂപയാകും വില. 8GB+256GB മോഡലിന് ഏകദേശം 33,999 രൂപയായേക്കും. 12GB+ 256GB ഫോണിന് 36,999 രൂപയായിരിക്കും വില.
റിയൽമി 16 പ്രോ+ 5ജിയ്ക്ക് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ടാകും. 8GB+128GB ഫോണിന് 39,999 രൂപയിൽ വില ആരംഭിക്കും. 8GB+256GB, 12GB+256GB സ്റ്റോറേജുകളിലും റിയൽമി 16 പ്രോ പ്ലസ് അവതരിപ്പിച്ചേക്കും. ഇവയ്ക്ക് യഥാക്രമം 41999 രൂപയും 44999 രൂപയുമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.