New iQOO 5G: ജൂൺ 18-നാണ് വിവോയുടെ സബ് ബ്രാൻഡ് iQOO Z10 Lite 5G പുറത്തിറക്കിയത്. 6,000mAh പവറിൽ, 256ജിബി വരെ കപ്പാസിറ്റിയുള്ള 5ജി സെറ്റുകളാണ് അവതരിപ്പിച്ചത്. സ്റ്റൈലിഷ് ഡിസൈനും, പ്രീമിയം പെർഫോമൻസുമുള്ള ഐഖൂ Z10 ലൈറ്റിന്റെ ആദ്യ വിൽപ്പനയ്ക്ക് കൊടിയേറി.
ജൂൺ 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. ആമസോണിലും ഐഖൂവിന്റെ ഓൺലൈൻ സ്റ്റോറിലൂടെയും ഫോൺ പർച്ചേസ് ചെയ്യാനാകും. 9,999 രൂപ മുതലാണ് ഫോണിന്റെ വില. എന്നാൽ ആമസോണിലും ഐഖൂ സ്റ്റോറിലും ഇന്നത്തെ ആദ്യ വിൽപ്പനയിൽ നിരവധി ഓഫറുകൾ കൂടി ചേർത്തിട്ടുണ്ട്. അതിനാൽ ഈ പുത്തൻ ഐഖൂ സ്മാർട്ഫോൺ നിങ്ങൾക്ക് കൂടുതൽ വിലക്കുറവിൽ സ്വന്തമാക്കാനാകും.
ഡിസ്പ്ലേ: 6.74 ഇഞ്ച് HD+ LCD സ്ക്രീനുള്ള സ്മാർട്ഫോണാണിത്. 90Hz റിഫ്രഷ് റേറ്റും 1000 Nits പീക്ക് ബ്രൈറ്റ്നസും മികച്ച വിഷ്വൽ എക്സ്പീരിയൻസ് ഉറപ്പാക്കുന്നു.
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 6300 SoC ആണ് ഫോണിലെ പ്രോസസർ. വിലയ്ക്ക് അനുസരിച്ചുള്ള ചിപ്സെറ്റാണ് ഐഖൂ അവതരിപ്പിച്ചിട്ടുള്ളത്.
ക്യാമറ: ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന ക്യാമറ സിസ്റ്റമാണിത്. സെൽഫികൾക്കായി 5MP ഫ്രണ്ട് സെൻസറും കൊടുത്തിട്ടുണ്ട്. ഈ ഐഖൂ സ്മാർട്ഫോണിൽ AI-പവേർഡ് ഇമേജ് എഡിറ്റിംഗ് ടൂളും ലഭ്യമാണ്.
ഓപ്പറേറ്റിംഗ് സിസ്റ്റം: Android 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് ഫോണിലുള്ളത്. 2 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് കമ്പനി ഓഫർ ചെയ്യുന്നു. ഐഖൂ Z10 ലൈറ്റിൽ 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഉറപ്പിക്കാം.
ബാറ്ററി: 6000mAh വലിയ ബാറ്ററിയാണ് പുതിയ ഐഖൂവിലുള്ളത്. 15W ഫാസ്റ്റ് ചാർജിംഗും ഇതിനുണ്ട്. ഒറ്റ ചാർജിൽ 70 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 37 മണിക്കൂർ വരെ കോളിങ് ടൈമും ഈ ബാറ്ററി പവറിൽ ഉപയോഗിക്കാം. 1600 ചാർജിംഗ് സൈക്കിളിന് ശേഷവും 80% കപ്പാസിറ്റി ഫോണിനുണ്ടായിരിക്കും.
ഡ്യൂറബിലിറ്റി: IP64 റേറ്റിംഗുള്ളതിനാൽ ഡസ്റ്റ്, സ്പ്ലാഷ് റെസിസ്റ്റന്റ് ഫീച്ചറുണ്ട്.
മറ്റ് ഫീച്ചറുകൾ: ഈ ഐഖൂ ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണുള്ളത്. ഇതിൽ 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. ടൈറ്റാനിയം ബ്ലൂ, സൈബർ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
മെമ്മറി, സ്റ്റോറേജ്: 4GB, 6GB, 8GB എന്നിങ്ങനെ റാം ഓപ്ഷനുകളുള്ള ഫോണാണിത്. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണുള്ളത്.
Also Read: New Realme Phone: 10000 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി Realme Narzo 80 Lite 5G ഇന്ത്യയിൽ…
4GB+ 128GB: 9,999 രൂപ
6GB + 128GB: 10,999 രൂപ
8GB + 256GB: 12,999 രൂപ
ആദ്യ വിൽപ്പനയിൽ കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. SBI, HDFC ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ 500 ഇൻസ്റ്റന്റ് കിഴിവ് പ്രയോജനപ്പെടുത്താം. ഇങ്ങനെ 4ജിബി ഫോൺ 9,499 രൂപയ്ക്ക് ലഭിക്കും. മറ്റ് രണ്ട് വേരിയന്റുകൾ യഥാക്രമം 10,499 രൂപയ്ക്കും, 12,499 രൂപയ്ക്കും വാങ്ങാവുന്നതാണ്.