കൂൾപാടിന്റെ ഒരു സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കി .കൂൾപാഡ് മെഗാ 2.5D സെൽഫി എന്ന മോഡലാണ് പുറത്തിറക്കിയത്.ഇതിന്റെ വില 6999 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേക്ക് നൽകിയിരിക്കുന്നത് .
1GHz quad-core MediaTek MT6735P SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത്.3 ജിബിയുടെ മികച്ച റാം ഇതിനുണ്ട് .ഇതിന്റെ സ്റ്റോറേജ് 16 ജിബിയാണ് .ഇന്റെർണൽ മെമ്മറിയാണ് 16 ജിബി ഉള്ളത് .32 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം . Android 6.0 വേര്ഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .2500mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4G LTE സംവിധാനത്തോടെയാണ് ഇത് വിപണിയിൽ എത്തുക . ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ വില 6999 രൂപയാണ് .