CMF Phone 2 Pro
ഏപ്രിൽ 2025-ന് CMF Phone 2 Pro ലോഞ്ച് ചെയ്യുകയാണ്. നതിങ്ങിൽ നിന്നുള്ള സബ് ബ്രാൻഡായ CMF-ന്റെ Upcoming Phone ആണ് CMF ഫോൺ 2 പ്രോ. കഴിഞ്ഞ വർഷമെത്തിയ CMF ഫോൺ 1-ന്റെ കൂടുതൽ അപ്ഡേറ്റഡ് വേർഷനാണിത്.
ഏപ്രിൽ 28-നാണ് സിഎംഎഫ് ഫോൺ 2 പ്രോ പുറത്തിറങ്ങാനിരിക്കുന്നത്. ഇതിനൊപ്പം 3 ഇയർപോഡുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സിഎംഎഫ് ബഡ്‌സ് 2, CMF ബഡ്‌സ് 2a, CMF ബഡ്‌സ് 2 പ്ലസ് ഇയർഫോണുകളായിരിക്കും വരുന്നത്.
അൾട്രാ സ്ലിം ഡിസൈനിലാണ് സിഎംഎഫ് പുതിയ സ്മാർട്ഫോണുകൾ നിർമിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യം വച്ചാണ് നതിങ്ങിന്റെ സിഎംഎഫ് ഫോണുകളിറക്കുന്നത്. 22,000 രൂപ റേഞ്ചിലാകും ഫോൺ വിപണിയിലെത്തുക. ഫോണിലെ പ്രോസസർ നമ്മൾ വിചാരിക്കുന്നതിലും ഗംഭീരമാണെന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി വരുന്ന Phone 2 Pro പ്രത്യേകതകൾ നോക്കിയാലോ?
ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫോണിന്റെ ചിപ്‌സെറ്റിനെ കുറിച്ചും ചില വിവരങ്ങൾ പുറത്തുവരുന്നു. കമ്പനി X-ൽ പങ്കുവച്ച ഒരു പോസ്റ്റിൽ പറയുന്നത്, CMF ഫോൺ 2 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ SoC ഉണ്ടായിരിക്കുമെന്നതാണ്.
ഇപ്പോൾ വിപണിയിലുള്ള സിഎംഎഫ് ഫോൺ 1 മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഇതിനെ അപേക്ഷിച്ച് പുതിയ ഹാൻഡ്‌സെറ്റ് പരമാവധി 10 ശതമാനം വേഗതയേറിയ CPU പെർഫോമൻസ് തരും. അതുപോലെ ഗ്രാഫിക്സിൽ അഞ്ച് ശതമാനം വരെ അപ്ഗ്രേഡ് നിങ്ങൾക്ക് പ്രതീക്ഷിക്കാം ഈ ചിപ്പ് മീഡിയടെക്കിന്റെ ആറാം തലമുറ NPU ഉൾക്കൊള്ളുമെന്നാണ് വിവരം.
ഫോണിന്റെ പ്രോസസറിനെ കുറിച്ചുള്ള ആശങ്കകൾക്ക് കമ്പനി തന്നെ തീരുമാനം അറിയിച്ചിരിക്കുകയാണ്. ഇതുകൂടാതെ ഫോണിനൊപ്പം ചാർജർ തരുമെന്നും നേരത്തെ കാൾ പേയ് ടീം അറിയിച്ചു. സാധാരണ ഇപ്പോൾ മിക്ക ഫോണുകൾക്കുമൊപ്പം ചാർജർ ലഭിക്കാറില്ല. സിഎംഎഫിന്റെ ആദ്യ ഫോണിനൊപ്പവും ചാർജർ കൊടുത്തിട്ടില്ല. എന്നാൽ സിഎംഎഫ് ഫോൺ 2 പ്രോയിൽ ചാർജറും ബോക്സിലുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Nothing Phone 3 സീരീസിലുള്ളത് പോലെ എസൻഷ്യൽ കീയും ഇതിലുണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ആയിരിക്കും ഫോണിലുണ്ടാകുക.
ഈ സ്മാർട്ഫോണിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റായിരിക്കും ഉൾപ്പെടുത്താൻ സാധ്യത. 50-മെഗാപിക്സൽ സോണി മെയിൻ സെൻസർ ഫോണിനുണ്ടാകും. പോരാഞ്ഞിട്ട് ഒരു അൾട്രാ-വൈഡ് ലെൻസും, 2x ഒപ്റ്റിക്കൽ സൂമുള്ള ഒരു ടെലിഫോട്ടോ ലെൻസും കൊടുത്തേക്കും. ഈ ഫോണിൽ 32-മെഗാപിക്സൽ സെൽഫി ഷൂട്ടർ സ്ഥാപിച്ചേക്കുമെന്നും ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു.
Read More: Rs 20000 താഴെ 5000mAh ബാറ്ററി LAVA Mobiles വാങ്ങാം, ആമസോണിൽ മാത്രമായി Exclusive സെയിൽ…
120fps-ൽ BGMI ഗെയിമിങ്ങിനായാണ് CMF ഫോൺ 2 പ്രോ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന് 1,000Hz ടച്ച് സാമ്പിൾ റേറ്റ് ഉണ്ട്. നേർത്തതും ഭാരം കുറഞ്ഞതുമായ ഡിസൈനാണ് ഇതിനുണ്ടാകുക.
സ്നീക്ക് പീക്ക് ഡിസൈനിൽ, മിനുസമാർന്ന പ്ലാസ്റ്റിക് വശങ്ങളും പിന്നിൽ ഒരു സ്ക്രൂവും ഉണ്ടെന്നാണ് സൂചന. താഴെ ഇടത് മൂലയിൽ CMF by Nothing ലോഗോയും ഉണ്ടായിരിക്കും.