CMF First Phone: ഒറ്റയ്ക്കല്ല വരുന്നത്, കൂടെ രണ്ട് പേർ കൂടി! CMF Phone 1 ലോഞ്ച് തീയതി പുറത്ത്

Updated on 21-Jun-2024
HIGHLIGHTS

CMF Phone 1 ലോഞ്ച് തീയതി പുറത്ത്

ഇതിനൊപ്പം മറ്റ് ചില ഡിവൈസുകൾ കൂടി കമ്പനി അവതരിപ്പിക്കുന്നുണ്ട്

ജനപ്രിയ ബ്രാൻഡായ Nothing-ന്റെ സബ് ബ്രാൻഡാണ് CMF

ആദ്യത്തെ CMF Phone ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ജനപ്രിയ ബ്രാൻഡായ Nothing-ന്റെ സബ് ബ്രാൻഡാണ് CMF. ഇവരിൽ നിന്ന് ഇതുവരെ ഇയർബഡ്ഡുകളും മറ്റും വന്നിരുന്നു. ഇനി കമ്പനി സ്മാർട്ഫോൺ മേഖലയിലേക്കും കടക്കുകയാണ്. കമ്പനിയുടെ ആദ്യ ഫോണിന്റെ ലോഞ്ചിനെ കുറിച്ച് ചില സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ഫോൺ പുറത്തിറങ്ങുന്ന തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യ CMF Phone ലോഞ്ച്

CMF Phone 1 ജൂലൈ 8-ന് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനൊപ്പം മറ്റ് ചില ഡിവൈസുകൾ കൂടി കമ്പനി അവതരിപ്പിക്കുന്നുണ്ട്. സിഎംഎഫ് ബഡ്‌സ് പ്രോ 2 ഇതേ ദിവസം ലോഞ്ച് ചെയ്യും. CMF വാച്ച് പ്രോ 2യും ഫോണിനൊപ്പം പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

CMF Phone 1 ഫീച്ചറുകൾ

ഫോണിന്റെ വിവിധ സ്പെസിഫിക്കേഷനുകളെ കുറിച്ച് ചില സൂചനകളുണ്ട്. ഇതനുസരിച്ച് ഫോണിന് 6.7 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും ഈ സ്മാർട്ഫോണിലുണ്ടാകും.

മീഡിയാടെക് ഡൈമൻസിറ്റി 7300 SoC പ്രോസസറായിരിക്കും ഫോണിലുണ്ടാകുക. മീഡിയാടെക് തന്നെയാണ് നതിങ് ഫോൺ 2എയിലുണ്ടായിരുന്നത്. എന്നാൽ ഭേദപ്പെട്ട പെർഫോമൻസ് ഇതിൽ പ്രതീക്ഷിക്കാം. ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിലുണ്ട്.

CMF PHONE 1

നതിങ്OS 2.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആയിരിക്കും സോഫ്റ്റ് വെയർ. നതിംഗ് ബഡ്‌സിന് സമാനമായ റൊട്ടേറ്റിംഗ് ഡയൽ ഇതിലുണ്ടാകും. വീഗൻ ലെതർ ബാക്ക് ഡിസൈനിൽ ഓറഞ്ച് നിറത്തിലായിരിക്കും ഫോൺ അവതരിപ്പിക്കുക.

ഡ്യുവൽ ക്യാമറയുള്ള സ്മാർട്ഫോണാണിത്. 50 മെഗാപിക്‌സൽ മെയിൻ ക്യാമറ ഈ സിഎംഎഫ് ഫോണിലുള്ളത്. 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും പുതിയ ഫോണിൽ നൽകിയേക്കും. 5,000mAh ബാറ്ററി സപ്പോർട്ടും ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. 33W വരെ ഫാസ്റ്റ് ചാർജിങ്ങിനെയും സിഎംഎഫ് ഫോൺ സപ്പോർട്ട് ചെയ്യുന്നു.

എത്രയാകും വില?

CMF ഫോൺ 1 ഒരു ബജറ്റ് വിലയിൽ വരുന്ന സ്മാർട്ഫോണായിരിക്കും. 19,999 രൂപയായിരിക്കും ഇതിന് ഏകദേശ വിലയെന്ന് പറയാം. 17,000 രൂപ മുതൽ 18,000 രൂപ വരെയായിരിക്കും വില വരുന്നത്.

Read More: Elephants Names Using AI: അങ്ങനെ ആനയുടെ ഭാഷയും, അവർ തമ്മിൽ വിളിക്കുന്ന പേരും AI കണ്ടുപിടിച്ചു കളഞ്ഞു!

നതിംഗ് ഫോൺ 2a-യുടെ റീബ്രാൻഡഡ് മോഡലായിരിക്കും സിഎംഎഫ് ഫോണെന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ കമ്പനി വെളിപ്പെടുത്തിയ അപ്ഡേറ്റുകളിൽ വ്യത്യാസമുണ്ട്. അതിനാൽ സിഎംഎഫ് ഫോൺ 1-ൽ പുതിയ ഫീച്ചറുകൾ പ്രതീക്ഷിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :