Realme വീണ്ടും ഓപ്പോയിലേക്ക് തിരികെ പോകുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡുകളാണ് ഓപ്പോയും റിയൽമിയും. മുമ്പ് ഓപ്പോയുടെ സബ് ബ്രാൻഡായാണ് റിയൽമി പ്രവർത്തിച്ചതെങ്കിലും, പിന്നീട് ഇത് മാറി. റിയൽമി ബുധനാഴ്ച ഓപ്പോയ്ക്ക് കീഴിൽ ഒരു ഉപബ്രാൻഡായി സംയോജിപ്പിക്കുന്നതായുള്ള പ്രഖ്യാപനമാണ് ഇപ്പോൾ വരുന്നത്.
ഈ തീരുമാനം ഇരു കമ്പനികളെയും യോജിപ്പിക്കുന്നതിനായി ലക്ഷ്യം വയക്കുന്നു. രണ്ട് കമ്പനികളുടെയും മാതൃ കമ്പനിയായ BBK Electronics ന് കീഴിലാകും ഇനി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പ്രവർത്തിക്കുക.
ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ റിയൽമിയും ഓപ്പോയും കൂടുതൽ പ്രവർത്തനങ്ങൾക്കായി ലക്ഷ്യം വയ്ക്കുന്നു. ഇരു ബ്രാൻഡുകളും കൈകോർക്കുമ്പോൾ മികച്ച വിപണി പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ചെലവ് കാര്യക്ഷമമാക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: സാംസങ്ങിനെ പൂട്ടാൻ മിഡ് റേഞ്ചിൽ ഒരു Realme 5G ഫോൺ! 7000mAh ബാറ്ററിയും 200MP സെൻസറും
ഓപ്പോ, റിയൽമിയ്ക്കൊപ്പം മറ്റൊരു സ്മാർട്ട് ഫോൺ ബ്രാൻഡ് കൂടി ഒത്തുചേരാൻ സാധ്യതയുണ്ട്. റിയൽമി സഖ്യത്തിലേക്ക് വൺപ്ലസും ചേരുമെന്നാണ് സൂചന. ഇക്കാര്യം ലീഫ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.
ഭാവിയിൽ, റിയൽമിയും വൺപ്ലസും പ്രധാന ഓപ്പോ ബ്രാൻഡുമായി തന്ത്രപരമായ സിനർജി രൂപപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ഫോൺ വിപണിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാൻ വ്യത്യസ്തമായ ഒരു മാർക്കറ്റിംഗ് തന്ത്രം ഈ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്നാണ് സൂചന.
ഇതിനകം തന്നെ ഈ ബ്രാൻഡുകളുടെ സാന്നിധ്യം ചൈനയിലും ഇന്ത്യയിലും വളർന്നുകൊണ്ടിരിക്കുകയാണ്. പ്രധാന ബ്രാൻഡും ഉപ-ബ്രാൻഡുകളും കൂടിച്ചേരുന്നതോടെ, വിദേശ വിപണികളിലും അവരുടെ വിപണി വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാനാകും. ഇങ്ങനെഉയർന്ന തലത്തിലുള്ള വളർച്ചാ നിരക്കുകൾ കൈവരിക്കാനും സാധിക്കും.