39000 രൂപയ്ക്ക് iPhone 13 വാങ്ങാനുള്ള Last ചാൻസ്! ഫ്ലിപ്കാർട്ട് BBD Sale 2024 അവസാന ദിനങ്ങളിൽ…

HIGHLIGHTS

ഇത്രയും ലാഭത്തിൽ ഇനി iPhone 13 കിട്ടണമെന്നില്ല

BBD സെയിൽ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്

Flipkart Big Billion Days സെയിലിലാണ് ഫോണിന് ഓഫർ

iPhone 13 ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള അവസരം പാഴാക്കേണ്ട. കാരണം ഇത്രയും ലാഭത്തിൽ ഇനി ഐഫോൺ കിട്ടണമെന്നില്ല. ആപ്പിൾ പുറത്തിറക്കിയവയിൽ ഏറ്റവും ജനപ്രിയ ഫോണാണ് ഐഫോൺ 13. Flipkart Big Billion Days സെയിലിലാണ് ഫോണിന് ഓഫർ. BBD സെയിൽ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. അതിനാൽ ഈ സുവർണാവസരം പാഴാക്കരുത്.

iPhone 13 ഏറ്റവും വിലക്കുറവിൽ

128GB ഐഫോൺ 13 നിങ്ങൾക്ക് 39,749 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്കാർട്ടിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ മറ്റ് ചില കിഴിവുകൾ കൂടിയുണ്ട്. ഒക്ടോബർ 6 വരെയോ, 8 വരെയോ ആണ് ഫ്ലിപ്കാർട്ട് BBD സെയിൽ. ഏറ്റവും അവിശ്വസനീയമാംവിധം ഇളവാണ് ഐഫോൺ 13-ന് നൽകുന്നത്. ഓഫറിന് മുന്നേ ഫോണിന്റെ പ്രധാന ഫീച്ചറുകൾ നോക്കാം.

iPhone 13 in 2024

6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ആപ്പിൾ ഫോണിനുള്ളത്. ഐഫോണിന്റെ സ്ക്രീൻ സൂപ്പർ റെറ്റിന XDR ടെക്നോളജിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിന് 12MPയുടെ മെയിൻ ക്യാമറ നൽകിയിരിക്കുന്നു. ഐഫോൺ 13-ൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്.

19 മണിക്കൂർ വരെ സിംഗിൾ ചാർജിൽ ബാറ്ററി ലൈഫ് ലഭിക്കുന്നുണ്ട്. A15 ബയോണിക് ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 5G കണക്റ്റിവിറ്റി ഇതിൽ ലഭിക്കും. കൂടാതെ, 4K ഡോൾബി വിഷൻ HDR റെക്കോർഡിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു. 128 GB ഐഫോൺ 13 ഫോണിനാണ് ഫ്ലിപ്കാർട്ടിൽ കിഴിവ്.

Read More: Amazing Discount! ഏറ്റവും വിലക്കുറവിൽ Samsung Galaxy S23 FE വാങ്ങാം, 28999 രൂപയ്ക്ക്…

Flipkart Shopping ഓഫർ

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 13 പരിമിതകാല ഓഫറിൽ ലഭിക്കും. 128GB ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 40,999 രൂപയ്ക്കാണ്. ഇതിന്റെ ശരിക്കുള്ള റീട്ടെയിൽ വില 49,900 ആണ്. എന്നാൽ 8,901 രൂപയാണ് തൽക്ഷണ കിഴിവിലുള്ളത്.

ശരിക്കും ഒരു ആൻഡ്രോയിഡ് ഫോണിന്റെ വിലയ്ക്ക് ജനപ്രിയ ഐഫോൺ വാങ്ങാം. ഇതിന് പുറമെ ഫ്ലിപ്കാർട്ട് 1,250 രൂപയുടെ ഇളവ് കൂടി അനുവദിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കാണ് ഓഫർ. ഇത് കൂടി ചേർക്കുമ്പോൾ 39,749 രൂപയ്ക്ക് ഐഫോൺ 13 പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ നിന്ന് ഐഫോൺ 13 വാങ്ങാനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :