Amazing Discount! ഏറ്റവും വിലക്കുറവിൽ Samsung Galaxy S23 FE വാങ്ങാം, 28999 രൂപയ്ക്ക്…
Samsung Galaxy S23 FE ഫ്ലിപ്പ്കാർട്ടിൽ വമ്പൻ വിലക്കിഴിവിൽ വിൽക്കുന്നു
Galaxy AI ഫീച്ചറുള്ള പ്രീമിയം ഫോണാണിത്
28,999 രൂപയ്ക്ക് ഒരു മിഡ് റേഞ്ച് ഫോൺ വിലയിൽ പർച്ചേസ് ചെയ്യാം
Samsung Galaxy S23 FE ഏറ്റവും വിലക്കുറവിൽ വാങ്ങാൻ അവസരം. 28,999 രൂപയ്ക്ക് ഒരു മിഡ് റേഞ്ച് ഫോൺ വിലയിൽ പർച്ചേസ് ചെയ്യാം. Galaxy AI ഫീച്ചറുള്ള പ്രീമിയം ഫോണാണിത്. എന്നാൽ ഏറ്റവും വിലകുറഞ്ഞ സാംസങ് സ്മാർട്ട്‌ഫോണുകളിലൊന്നായി ഇത് മാറുന്നു.
Samsung Galaxy S23 FE ഏറ്റവും വിലക്കുറവിൽ
59,999 രൂപയ്ക്ക് കഴിഞ്ഞ ആഴ്ച ഗാലക്സി S24 FE പുറത്തിറക്കിയിരുന്നു. എന്നാലും S23 ഫാൻ എഡിഷൻ മികച്ച പ്രീമിയം ഫോണായി തുടരുന്നു. 40,000 രൂപയ്ക്കും മുകളിൽ വിലയുള്ള ഫോണിനാണ് വമ്പൻ വിലക്കിഴിവ്. അതായത് ഫോണിന്റെ പകുതി വിലയ്ക്ക് ഇപ്പോൾ വിൽക്കുന്നുണ്ട്.
Samsung Galaxy S23 FE ഫീച്ചറുകൾ
ഫോണിന് 6.4 ഇഞ്ച് OLED സ്‌ക്രീനാണുള്ളത്. ഇതിൽ സാംസങ് FHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു. സാംസങ്ങിന്റെ തന്നെ Exynos 2200 SoC പ്രോസസറാണ് പെർഫോമൻസ് നൽകുന്നത്.
ഇതിൽ സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ് ഫീച്ചറുകളും ലഭിക്കുന്നു. ഇന്റർപ്രെട്ടർ, ഫോട്ടോ അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. AI ഉപയോഗിച്ച് ഫോട്ടോകൾ എഡിറ്റ് ചെയ്യാനും റീടച്ച് ചെയ്യാനും സാംസങ് അനുവദിക്കുന്നു.
ഫോണിൽ 50MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. 12MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഈ ഫോണിലുണ്ട്. കൂടാതെ, 8MP ടെലിഫോട്ടോ സൂം ലെൻസും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്.
USB-C പോർട്ട് വഴി 25W ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68 റേറ്റിങ്ങുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6-ൽ ഫോൺ പ്രവർത്തിക്കുന്നു. സാംസങ് ഈ ഫോണിന് നാല് പ്രധാന Android OS അപ്‌ഗ്രേഡ് ഓഫർ ചെയ്യുന്നു.
Also Read: എന്ത് Pro Max-ന്റെ വില വെട്ടിക്കുറച്ചോ? iPhone 15 മുന്തിയ ഫോൺ വാങ്ങാൻ നല്ല Best സമയമിതാണ്
അതിശയകരമായ ഓഫർ ഇങ്ങനെ…
സാംസങ് ഗാലക്സി S23 FE ഫ്ലിപ്പ്കാർട്ടിൽ വമ്പൻ വിലക്കിഴിവിൽ വിൽക്കുന്നു. ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായാണ് ഓഫർ. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 29,999 രൂപയാണ് വില. 256GB വേരിയന്റ് 32,999 രൂപയ്ക്ക് വിൽക്കുന്നു.
ബേസിക് വേരിയന്റിന് ആമസോൺ ഉൾപ്പെടെ മറ്റ് സൈറ്റുകളിൽ 30,000 രൂപയ്ക്ക് മുകളിലാകും. എന്നാൽ ഫ്ലിപ്കാർട്ട് മാത്രമാണ് പ്രീമിയം ഫോണിന് ഇത്രയും വില കുറച്ചിട്ടുള്ളത്. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് കിഴിവും നൽകുന്നുണ്ട്.
HDFC ക്രെഡിറ്റ് കാർഡിന് 1,250 രൂപ ഇളവും ഡെബിറ്റ് കാർഡിന് 750 രൂപ ഇളവുമുണ്ട്. ഇങ്ങനെ 128ജിബി ഫോൺ 28,999 രൂപയ്ക്ക് താഴെ വാങ്ങാം. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 19,800 രൂപ വരെ ലാഭിക്കാം. പർച്ചേസിനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile