50MP Sony ക്യാമറയും, 5500mAh ബാറ്ററിയുമുള്ള Vivo T3 Pro 5G 19000 രൂപയ്ക്ക് Special ഓഫറിൽ!
മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ മികവുറ്റ ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്
വിവോ ടി3 പ്രോ 5ജിയുടെ വില ഒറ്റയടിക്ക് 9000 രൂപയാണ് കുറച്ചിട്ടുള്ളത്
20,000 രൂപയ്ക്ക് താഴെ ഒരു സ്റ്റൈലൻ ഫോൺ നോക്കുന്നവർക്ക് ഇപ്പോൾ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്
50MP Sony ക്യാമറയും, 5500mAh ബാറ്ററിയുമുള്ള Vivo T3 Pro 5G നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. ആമസോണിൽ വമ്പിച്ച ഡിസ്കൌണ്ടാണ് സ്മാർട്ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്.
Surveyമിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ മികവുറ്റ ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. ഇതിന് പ്രീമിയം ഡിസൈനും സുഗമമായ പെർഫോമൻസുമാണുള്ളത്. പ്രോസസറിൽ മാത്രമല്ല, കർവ്ഡ് ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ്, പവർഫുൾ ബാറ്ററിയും വിവോ ഫോണിനുണ്ട്. 20,000 രൂപയ്ക്ക് താഴെ ഒരു സ്റ്റൈലൻ ഫോൺ നോക്കുന്നവർക്ക് ഇപ്പോൾ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്. 29999 രൂപ വില വരുന്ന ഫോണിനാണ് സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Vivo T3 Pro 5G ഡിസ്കൗണ്ട്
ഫ്ലിപ്കാർട്ടിൽ ഫോണിന് അടുത്തിടെ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇതിനേക്കാൾ വിലക്കുറവിലാണ് ആമസോണിൽ സ്മാർട്ഫോൺ വിൽക്കുന്നത്. വിവോ ടി3 പ്രോ 5ജിയുടെ വില ഒറ്റയടിക്ക് 9000 രൂപയാണ് കുറച്ചിട്ടുള്ളത്. ഇത് ബാങ്ക് ഡിസ്കൌണ്ട് ഉൾപ്പെടാതെയുള്ള വിലക്കിഴിവാണ്.
8ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള ഫോണിന് ആമസോണിൽ കിഴിവ് ഗംഭീരമായി അനുവദിച്ചിരിക്കുന്നു. ആമസോണിൽ 29,999 രൂപയുടെ ഫോണിന് ഇപ്പോൾ വില 20,844 രൂപയാണ്. 2000 രൂപയുടെ ബാങ്ക് ഓഫറാണ് ആമസോൺ എക്സ്ട്രായായി അനുവദിച്ചത്. 1000 രൂപയുടെ കിഴിവ് HDFC കാർഡുള്ളവർക്കും, 1000 രൂപ ഇളവ് Federal ബാങ്ക് കാർഡുള്ളവർക്കും പ്രയോജനപ്പെടുത്താം.
938 രൂപയ്ക്ക് ആകർഷകമായ ഇഎംഐ ഓഫറും, 1,011 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ നൽകുന്നു. ഇങ്ങനെ നിങ്ങൾക്ക് തവണ തവണയായി പൈസ അടച്ചും ഫോൺ പർച്ചേസ് ചെയ്യാനാകും. ഇനി പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ, 19750 രൂപയ്ക്ക് ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ടിൽ അനുവദിച്ചതിനേക്കാൾ 2000 രൂപയുടെ ഇളവാണ് ആമസോൺ കൊടുത്തിരിക്കുന്നത്. എമറാൾഡ് ഗ്രീൻ, സാൻഡ്സ്റ്റോൺ ഓറഞ്ച് നിറത്തിലുള്ള രണ്ട് ഫോണുകൾക്കും ഒരേ വിലക്കിഴിവാണ്.
വിവോ ടി3 പ്രോ: സ്പെസിഫിക്കേഷൻ
ഡിസൈൻ: എമറാൾഡ് ഗ്രീൻ, സാൻഡ്സ്റ്റോൺ ഓറഞ്ച് എന്നീ രണ്ട് കളറുകളിലാണ് ഫോണുള്ളത്. ഇതിന്റെ സ്ക്രീൻ ഏകദേശം ബെസൽ ഇല്ലാത്തതാണ്. മുൻ ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ കട്ടൗട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസ്പ്ലേ: വിവോ ടി3 പ്രോയ്ക്ക് ഫുൾ എച്ച്‌ഡി+ റെസല്യൂഷനാണ് വരുന്നത്. ഇതിൽ 1080 x 2392 പിക്സൽ റെസല്യൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. 6.77 ഇഞ്ച് അമോലെഡ് വൈൻഡിംഗ് പെർഫോമൻസും സ്മാർട്ഫോണിനുണ്ട്.
ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വിവോ ടി3 പ്രോയ്ക്ക് 50MP മെയിൻ വൈഡ് ആംഗിൾ ക്യാമറയുണ്ട്. 10X ഡിജിറ്റൽ സൂമുള്ള 8MP അൾട്രാ-വൈഡ് സെൻസറും ഇതിനുണ്ട്. ഡ്യുവൽ റിയർ ക്യാമറ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ഇത് 60fps-ൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ ഈ സ്മാർട്ഫോൺ അനുയോജ്യമാണ്.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…
16MP ഫ്രണ്ട് ക്യാമറയുള്ളതിനാൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കും മികച്ചതാകുന്നു. ഇതിൽ 30fps-ൽ ഫുൾ HD വീഡിയോ റെക്കോർഡിംഗും ലഭിക്കും.
പ്രോസസർ: വേഗത്തിലുള്ള മൾട്ടിടാസ്കിംഗിനും ആപ്പ് ലോഡിംഗിനും 8 ജിബി റാമുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റുണ്ട്. ദൈനംദിന ജോലികൾക്കും, കരുത്തുറ്റ ഗെയിമിങ്ങിനും ഇത് അനുയോജ്യമാണ്.
ബാറ്ററി, ചാർജിങ്: ഫോണിലുള്ളത് 5500mAh ബാറ്ററിയാണ്. ഒരു ചാർജിൽ ഒരു ദിവസത്തിൽ കൂടുതൽ നേരം നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റി ഫോണിനുണ്ട്. 80W ഫ്ലാഷ് ചാർജിംഗ് സപ്പോർട്ടുള്ളതാണ് സ്മാർട്ഫോൺ. ഇതിൽ USB ടൈപ്പ്-സി പോർട്ട് ഉപയോഗിച്ചിരിക്കുന്നു. കൂടാതെ പവർ സപ്പോർട്ട് ചെയ്യുന്ന മികച്ച പ്രോസസറുമാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile