Huge Price Cut: വെറുതെ പറയുന്നതല്ല, Triple ക്യാമറ Realme 5G 8000 രൂപ കിഴിവിൽ!

HIGHLIGHTS

Realme NARZO 70 Pro 5G ഇപ്പോൾ വമ്പൻ കിഴിവിൽ വിൽക്കുന്നു

വേഗതയേറിയ Relame 5G സ്മാർട്ഫോണാണിത്

8000 രൂപയുടെ കിഴിവ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു

Huge Price Cut: വെറുതെ പറയുന്നതല്ല, Triple ക്യാമറ Realme 5G 8000 രൂപ കിഴിവിൽ!

കഴിഞ്ഞ മാർച്ചിലാണ് Realme NARZO 70 Pro 5G പുറത്തിറങ്ങിയത്. വേഗതയേറിയ Realme 5G സ്മാർട്ഫോണാണിത്. മികച്ച ബാറ്ററി ബാക്കപ്പും ഫോട്ടോഗ്രാഫി എക്സ്പീരിയൻസും ഈ സ്മാർട്ഫോണിലുണ്ട്. Realme NARZO 70 Pro 5G ഇപ്പോൾ വമ്പൻ കിഴിവിൽ വിൽക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Realme 5G

ഫോണിന് ഇത്രയും ഗംഭീര ഓഫർ ലഭിക്കുന്നത് വിരളമാണെന്ന് പറയാം. ഉയർന്ന സ്റ്റോറേജ് വേരിയന്റ് 18,000 രൂപ റേഞ്ചിൽ വിൽക്കുന്നു. 26,999 രൂപയാണ് ഈ റിയൽമി ഫോണിന്റെ റീട്ടെയിൽ വില. എന്നാൽ 8000 രൂപയുടെ കിഴിവ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു.

Realme NARZO 70 Pro 5G

വെറുതെ വില കൂട്ടിയിട്ട് ഓഫറെന്ന് കാണിച്ചിരിക്കുകയാണോ എന്ന സംശയം വേണ്ട. കാരണം, മറ്റ് ഇ-കൊമേഴ്സ് സൈറ്റുകളിൽ ഇതേ വേരിയന്റിന് 24,990 രൂപയാണ് വില. ആമസോണിലെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Realme NARZO 70 Pro 5G സ്പെസിഫിക്കേഷൻ

അമോലെഡ് ഡിസ്പ്ലേയാണ് ഈ റിയൽമി നാർസോ 70 പ്രോയിലുള്ളത്. 6.67 ഇഞ്ചാണ് സ്ക്രീനിന്റെ വലിപ്പം. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രെഷ് റേറ്റ് വരുന്നു. HDR10+ സപ്പോർട്ട് ഈ സ്മാർട്ഫോണിന് ലഭിക്കുന്നു.1080 x 2400 പിക്സൽ ഫുൾ എച്ച്ഡി റെസലൂഷനാണ് സ്ക്രീനിനുള്ളത്.

5000mAh ബാറ്ററി ലൈഫ് ഇതിനുണ്ട്. ഈ സ്മാർട്ഫോൺ 67W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 19 മിനിറ്റിനുള്ളിൽ 50% ചാർജിങ് ഇതിന് ലഭിക്കുന്നു. ഫോണിൽ റിയൽമി ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് നൽകിയിട്ടുള്ളത്. 50MP വൈഡ് ക്യാമറയും 8MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. 2 മെഗാപിക്സലാണ് റിയൽമി നാർസോ 70 പ്രോയുടെ മാക്രോ ക്യാമറ. എൽഇഡി ഫ്ലാഷ്, എച്ച്ഡിആർ, പനോരമ ഫീച്ചറുകളും ലഭിക്കുന്നു. ഇതിൽ 16 മെഗാപിക്സലിന്റെ വൈഡ് ക്യാമറയും ഉൾപ്പെടുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 7050 (6 nm) ഒക്ടാ കോർ ആണ് പ്രോസസർ. Realme UI 5.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഉപയോഗിച്ചിരിക്കുന്നു. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജിങ്ങിനെ റിയൽമി സപ്പോർട്ട് ചെയ്യുന്നുണ്ട്. അതുപോലെ USB ടൈപ്പ്-സി പോർട്ട് ആണ് ചാർജിങ്ങിന് ഉപയോഗിക്കാവുന്നത്.

8000 രൂപ കിഴിവും മറ്റ് ഓഫറുകളും

8GB+256GB ഫോൺ നിങ്ങൾക്ക് കിഴിവിൽ വാങ്ങാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഓഫർ. 30% ഇൻസ്റ്റന്റ് കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓഫർ പർച്ചേസിനുള്ള ലിങ്ക്.

ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 18,998 രൂപയ്ക്കാണ്. കുറഞ്ഞ വേരിയന്റ് 8GB+128GB 17,998 രൂപയ്ക്ക് വാങ്ങാം. 128ജിബിയ്ക്ക് 28% കിഴിവാണ് ഇതിനുള്ളത്.

Also Read: Flagship Offer: ചെറിയ ഡിസ്കൗണ്ട് ഒന്നുമല്ല! Xiaomi 14 Triple ക്യാമറ ഫോൺ 20,000 രൂപയ്ക്ക് മുകളിൽ വിലക്കുറവ്

എസ്ബിഐ ഡെബിറ്റ് കാർഡിന് 1000 രൂപ ഇളവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ വാങ്ങിയാൽ 1250 രൂപ കിഴിവുണ്ട്. അതുപോലെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo