26000 രൂപ വില കുറച്ച് Samsung Galaxy S24 FE അഥവാ ഫാൻ എഡിഷൻ വാങ്ങാം. ട്രിപ്പിൾ റിയർ ക്യാമറയും, പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകളും ഡിസൈനുമുള്ള ഫോണാണ് സാംസങ് ഗാലക്സി എസ്24 FE. ഈ 5ജി സെറ്റിന് ആമസോണിലാണ് വിലക്കിഴിവ്.
സാംസങ് ഗാലക്സി എസ്24 FE ഫോണിന്റെ 8ജിബി, 128 ജിബി സ്റ്റോറേജിനാണ് വിലക്കുറവ്. ഇതിന് ലോഞ്ച് സമയത്ത് വില 59,999 രൂപയായിരുന്നു. ഗാലക്സി എസ്24 എഫ്ഇ ഇപ്പോൾ ആമസോണിൽ 26000 രൂപ വില കുറിച്ചിട്ടുണ്ട്. 1250 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിൽ ഉൾപ്പെടുന്നു.
വെറും 34,789 രൂപ മാത്രമാണ് ഫോണിന്റെ ആമസോണിലെ വില. 42 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ 1250 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. ഇങ്ങനെ സ്മാർട്ഫോണിന്റെ വില 33,539 രൂപയിലേക്ക് എത്തുന്നു. 1043 രൂപയുടെ ക്യാഷ്ബാക്കും ആമസോണിൽ ലഭിക്കുന്നു. 1566 രൂപ വരെയാണ് നോ-കോസ്റ്റ് ഇഎംഐ ഓഫർ. 1687 രൂപ വരെ നിങ്ങൾക്ക് ഇഎംഐ ഡീലും ലഭ്യമാണ്.
പഴയ സ്മാർട്ട്‌ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ സ്മാർട്ഫോൺ 32,400 രൂപയ്ക്ക് കിട്ടും. എക്സ്ചേഞ്ചിൽ വാങ്ങുന്ന ഫോൺ മികച്ച ക്വാളിറ്റിയിലുള്ളതായിരിക്കണം. 1250 രൂപ വരെ ബാങ്ക് കിഴിവ് കൂടി ചേർത്താൽ, 31000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാം.
ഡിസ്പ്ലേ: സ്ലീക്ക് അലുമിനിയം ഫ്രെയിമിലാണ് സാംസങ്ങിന്റെ ഫാൻ എഡിഷൻ അവതരിപ്പിച്ചിട്ടുള്ളത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. AMOLED 2X സ്ക്രീനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. IP68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ് ഇതിനുണ്ട്.
പ്രോസസർ: സാംസങ് ഗാലക്സി എസ് 24 എഫ്ഇയിലെ ചിപ്പ് എക്‌സിനോസ് 2400e ആണ്. ഇത് സുഗമമായ പെർഫോമൻസ് ഉറപ്പാക്കുന്നു. Galaxy AI ഫീച്ചറും ഈ FE എഡിഷനിൽ സപ്പോർട്ട് ചെയ്യുന്നു. ക്യാമറയിൽ മികച്ച പെർഫോമൻസ് തന്നെ സാംസങ് ഗാലക്സി എസ്24 എഫ്ഇ ഉറപ്പാക്കുന്നു.
ക്യാമറ: ഫോണിലെ മെയിൻ സെൻസർ 50MP ആണ്. ഇതിൽ 8MP ടെലിഫോട്ടോ ലെൻസും, 12MP അൾട്രാ-വൈഡ് സെൻസറും ഉൾപ്പെടുന്നു. ഈ ട്രിപ്പിൾ റിയർ ക്യാമറ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടപ്പെടും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.
ബാറ്ററി, ചാർജിങ്: ഫോൺ ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 4,700mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. 28 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും.
Also Read: 45W ഫാസ്റ്റ് ചാർജിങ്ങും ട്രിപ്പിൾ ക്യാമറയുമുള്ള Samsung Galaxy S24 Plus 50000 രൂപയ്ക്ക്, ഇപ്പോൾ…