samsung Galaxy s24 plus by saving 40000 rs
Samsung Galaxy S24 Plus നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാൻ സുവർണാവസരം. 12GB റാം സാംസങ് ഫോണിന് ഏറ്റവും വിലക്കിഴിവ് ഇപ്പോൾ കൊടുക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രീമിയം ഫോണിലൊന്നാണിത്. ഇപ്പോൾ 12GB + 256GB സ്റ്റോറേജ് ഫോൺ വിലക്കിഴിവിൽ വാങ്ങാം.
Flipkart Big Savings Day സെയിൽ പ്രമാണിച്ചാണ് സാംസങ് ഫോണിന് കിഴിവ്. 60000 രൂപയ്ക്കും താഴെ ഇപ്പോൾ സ്മാർട്ഫോൺ സ്വന്തമാക്കാം.
സാംസങ് ഗാലക്‌സി S24 പ്ലസ് ശരിക്കും 99999 രൂപ വിലയുള്ള ഫോണാണ്. എന്നാൽ നിലവിൽ ഫ്ലിപ്കാർട്ടിൽ 59,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 40,000 രൂപ വിലക്കുറവിൽ സാംസങ് ഗാലക്സി പ്രീമിയം ഫോൺ വാങ്ങാനാകും. 50MP + 10MP + 12MP ക്യാമറയുള്ള ഫോണാണിത്. ഇത്രയും മികവുറ്റ ഫോട്ടോഗ്രാഫിയും ഡിസ്പ്ലേയുമുള്ള ഫോണാണിത്. ഈ സാംസങ് ഫോൺ ഇപ്പോൾ ഇത്രയും ആകർഷകമായ കിഴിവിൽ ലഭിക്കുക എന്നതും അപൂർവ്വമാണ്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5 ശതമാനം അധിക കിഴിവ് നേടാം. ഇനി നിങ്ങൾക്ക് ഇഎംഐയിൽ വാങ്ങണമെങ്കിൽ 10000 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഡീൽ ലഭിക്കും. 38,150 രൂപ വരെ എക്സ്ചേഞ്ച് കിഴിവും ഇതിന് ലഭിക്കുന്നു.
6.7 ഇഞ്ച് വലിയ QHD+ AMOLED പാനലുള്ള സ്മാർട്ഫോണാണിത്. ഇതിൽ 120Hz റിഫ്രഷ് റേറ്റുണ്ട്. 2,600 nits പീക്ക് ബ്രൈറ്റ്‌നസ് ഗാലക്സി എസ്24 പ്ലസ്സിലുണ്ട്. Exynos 2400 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
ക്യാമറയിലേക്ക് വന്നാൽ ഈ പ്രീമിയം ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50MP പ്രൈമറി ഷൂട്ടറും 12MP അൾട്രാവൈഡ് സെൻസറും ഇതിലുണ്ട്. 10 MP 3x ടെലിഫോട്ടോ സെൻസർ ആണ് മൂന്നാമത്തെ ക്യാമറ. 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിലുണ്ട്. വെർട്ടിക്കലായി നിർമിച്ചിട്ടുള്ള ട്രിപ്പിൾ ക്യാമറയിലാണ് സാംസങ് ഗാലക്സി എസ്24 പ്ലസ് പുറത്തിറക്കിയത്. ഫോണിന്റെ അരികുകൾ കൂടുതൽ നേർത്തതാണ്.
Galaxy AI ഫീച്ചറുകളെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 12GB വരെ റാമും 512GB വരെ സ്റ്റോറേജുമുള്ള മോഡലുമുണ്ട്. 4,900 mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15-അടിസ്ഥാനമാക്കിയുള്ള One UI 7 ആണ് ഇതിലെ ഒഎസ്. IP68 റേറ്റിങ്ങുള്ള ഫോണാണിത്.