256GB Samsung Galaxy S24 സീരീസിലെ ഈ പ്രീമിയം ഫോണിന് 11000 രൂപ വെട്ടിക്കുറച്ചു, 50MP ട്രിപ്പിൾ ക്യാമറ ഫോൺ ഇപ്പോൾ വാങ്ങിയാൽ ലാഭം ഉറപ്പ്!

HIGHLIGHTS

സാംസങ് ഗാലക്സി S24 FE 5G ആമസോണിലാണ് ഡിസ്കൌണ്ടിൽ വിൽക്കുന്നത്

എക്സിനോസ് 2400e പ്രോസസറുള്ള ഫോണാണ് ഇതിലുള്ളത്

ആമസോണിൽ ഫോൺ 49,940 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു

256GB Samsung Galaxy S24 സീരീസിലെ ഈ പ്രീമിയം ഫോണിന് 11000 രൂപ വെട്ടിക്കുറച്ചു, 50MP ട്രിപ്പിൾ ക്യാമറ ഫോൺ ഇപ്പോൾ വാങ്ങിയാൽ ലാഭം ഉറപ്പ്!

Samsung Galaxy S24 സീരീസിലെ മികച്ച മോഡലാണ് ഫാൻ എഡിഷൻ. 59999 രൂപയ്ക്കാണ് 8GB+ 256GB സ്റ്റോറേജുള്ള സാംസങ് ഫോൺ പുറത്തിറക്കിയത്. ഇപ്പോഴിതാ ഫോണിന് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. Samsung Galaxy S24 FE 5G എന്ന ഫോണിനാണ് ഇത്രയും ആകർഷകമായ കിഴിവ്. ഓഫർ വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 FE: ഓഫർ

സാംസങ് ഗാലക്സി S24 FE 5G ആമസോണിലാണ് ഡിസ്കൌണ്ടിൽ വിൽക്കുന്നത്. എക്സിനോസ് 2400e പ്രോസസറുള്ള ഫോണാണ് ഇതിലുള്ളത്. ആമസോണിൽ ഫോൺ 49,940 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബ്ലൂ, ഗ്രാഫൈറ്റ്, മിന്റ് നിറത്തിലുള്ള ഫോണുകൾക്കെല്ലാം ഈ ഓഫർ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ഗാലക്സി S24 എഫ്ഇ 50,999 രൂപയ്ക്ക് വിൽക്കുന്നു.

ഫോണിന് 1498 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു. 1,000 രൂപയുടെ ബാങ്ക് ഓഫർ കൂടി ആമസോൺ നൽകുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാൽ 256ജിബി ഫോൺ വെറും 48940 രൂപയ്ക്ക് വാങ്ങാനാകും.

Samsung Galaxy S24 FE price cut in India
Samsung Galaxy S24 FE

സാംസങ് S24 ഫാൻ എഡിഷൻ: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്‌സി എസ്24 എഫ്ഇ സ്ലീക്ക് അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ ഗൊറില്ല ഗ്ലാസിന്റെ പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു. IP68 റേറ്റിംഗുള്ള സ്മാർട്ഫോണാണ് ഗാലക്സ് S24 FE. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനും ഇത് ഉത്തമമാണ്.

6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഫോൺ സ്ക്രീനിലുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് + പ്രൊട്ടക്ഷനോടെയാണ് ഫോൺ വന്നിരിക്കുന്നത്. ഇതിൽ സാംസങ് Exynos 2400e ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. 8GB റാമും 512GB വരെ സ്റ്റോറേജും മികച്ച പെർഫോമൻസ് തരുന്നു.

50MP+8MP+12MP ട്രിപ്പിൾ ക്യാമറയുള്ള ഫോണാണിത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. ഇതിൽ സാംസങ് ഏറ്റവും കരുത്തനായ ബാറ്ററികളിലൊന്ന് കൊടുത്തിരിക്കുന്നു. ശക്തമായ 4700mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Samsung Galaxy S24 FE സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ്

സാംസങ് വൺ യുഐ 7.0 അപ്‌ഡേറ്റ് വൈകുന്നു. എന്നാൽ പ്രതിമാസ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ വൈകിപ്പിച്ചിട്ടില്ല. 2025 ഫെബ്രുവരിയിലെ സെക്യൂരിറ്റി അപ്‌ഡേറ്റ് സാംസങ്ങിന്റെ എസ്24 എഫ്ഇ ഫോണിലുമുണ്ട്.

ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക് ലഭിക്കുന്നു. മറ്റിടങ്ങളിൽ ഉള്ളവർക്കും അപ്ഡേറ്റ് ഉടൻ ലഭിച്ചേക്കാം. ഇത് ഫേംവെയർ വേർഷൻ S721BXXS3AYA4-നൊപ്പം വരുന്നു. മുമ്പത്തേതിലുണ്ടായിരുന്ന സെക്യൂരിറ്റി പോരായ്മകൾ പരിഹരിച്ചാണ് പുതിയ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് വന്നിട്ടുള്ളത്.

Also Read: 50000 രൂപയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ Samsung Galaxy S24 വിൽപ്പനയ്ക്ക്, ശരിക്കും Bumper Offer

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo