Bumper Offer: Snapdragon പ്രോസസറുള്ള 16GB iQOO 5G 33999 രൂപയ്ക്ക് വാങ്ങാം, വേറെങ്ങും ഇങ്ങനൊരു ഇളവില്ല!

Updated on 18-Nov-2024
HIGHLIGHTS

Flagship ലെവൽ പെർഫോമൻസുള്ള iQOO 5G സ്മാർട്ഫോണിന് ബമ്പർ ഓഫർ

സൂപ്പർ കംപ്യൂട്ടിങ് Q1 ചിപ്പാണ് ഐഖൂ നിയോ9 പ്രോയിലുള്ളത്

എക്‌സ്റ്റെൻഡഡ് റാം ടെക്നോളജിയിലൂടെ 16ജിബി വരെ വികസിപ്പിക്കാം

Flagship ലെവൽ പെർഫോമൻസുള്ള iQOO 5G സ്മാർട്ഫോണിന് ബമ്പർ ഓഫർ. 50 MP Sony IMX920 ക്യാമറയാണ് ഈ ഐക്യൂ ഫോണിലുള്ളത്. ഇത് പ്രീമിയം റേഞ്ചിലുള്ളതാണെങ്കിലും ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് തരുന്നത് Snapdragon 8 gen 2 പ്രോസസറാണ്.

iQOO 5G ബമ്പർ ഓഫർ

ഇവിടെ പറയുന്നത് iQOO Neo9 Pro 5G സ്മാർട്ഫോണിനെ കുറിച്ചാണ്. ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ആകർഷകമായ ഡിസൈനിലുള്ള സ്മാർട്ഫോണാണ് ഐഖൂ നിയോ 9 പ്രോയ്ക്കുള്ളത്.

ഫോണിന്റെ എല്ലാ സ്റ്റോറേജുകൾക്കും ഇളവ് ലഭ്യമാണ്. എന്നാലും 8GB+128GB സ്റ്റോറേജുള്ള റെഡ് വേരിയന്റിന്റെ ഓഫറാണ് ഗംഭീരമെന്ന് പറയാവുന്നത്. 39,990 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിലാകട്ടെ ഈ സ്മാർട്ഫോൺ 35,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 8ജിബിയാണ് റാമെങ്കിലും എക്‌സ്റ്റെൻഡഡ് റാം ടെക്നോളജിയിലൂടെ 16ജിബി വരെ വികസിപ്പിക്കാം.

ഐഖൂ നിയോ9 പ്രോ

കൂടാതെ ഫോണിന് HDFC Bank കാർഡിലൂടെ അധിക ഇളവ് ലഭിക്കുന്നുണ്ട്. HDFC ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഓഫർ ലഭ്യമാണ്. ഇങ്ങനെ Amazon Special ഓഫറിലൂടെ 33,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

iQOO Neo9 Pro 5G പ്രധാന ഫീച്ചറുകൾ

സൂപ്പർ കംപ്യൂട്ടിങ് Q1 ചിപ്പാണ് ഐഖൂ നിയോ9 പ്രോയിലുള്ളത്. ഫോണിൽ ഡ്യുവൽ ചിപ്പ് പവർ ചെയ്യുന്നതിനാൽ മൾട്ടി-ടാസ്കിങ്ങിനും ഗെയിമിങ്ങിനും അനുയോജ്യമാണ്.

6.78-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. ഇതിൽ 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. 144Hz റിഫ്രഷ് റേറ്റും സ്മാർട്ഫോണിനുണ്ട്. ‘വെറ്റ് ഹാൻഡ് ടച്ച്’ ഫീച്ചറുള്ളതിനാൽ നനഞ്ഞ കൈ കൊണ്ടും ഡിസ്പ്ലേ പ്രവർത്തിപ്പിക്കാം.

സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് പെർഫോമൻസിന് കരുത്ത് നൽകുന്നത്. 256GB UFS 4.0 സ്റ്റോറേജിലൂടെ കപ്പാസിറ്റിയിലും ഗംഭീര ഫോണാണിത്. ഇതിലെ അഡ്രിനോ 740 ജിപിയു ഗെയിമിങ് എക്സ്പീരിയൻസ് മികച്ചതാക്കുന്നു. ഫോണിൽ ‘എക്‌സ്റ്റെൻഡഡ് റാം’ സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ഇങ്ങനെ 8ജിബി ഫോണിന്റെ റാം 16GB വരെ വികസിപ്പിക്കാം. സാധാരണ ഇന്റേണൽ സ്റ്റോറേജ് ആണ് വികസിപ്പിക്കുന്നത്. ഐഖൂ നിയോ 9 പ്രോയുടെ പ്രത്യേകത റാം ഇരട്ടിയാക്കാമെന്നതാണ്.

ഫോട്ടോഗ്രാഫിയുടെ കാര്യത്തിലും ഫോൺ കേമനാണ്. 50-മെഗാപിക്സൽ സോണി IMX 920 നൈറ്റ് വിഷൻ സെൻസറാണ് പ്രൈമറി ക്യാമറ. ഈ ഐക്യൂ 5ജി ഫോണിൽ 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്.

Also Read: Mega Discount: ക്വാഡ് ക്യാമറ Samsung 5G അൾട്രാ ഫ്ലാഗ്ഷിപ്പിന് 30,000 രൂപ വെട്ടിക്കുറച്ചു, ഇതാണ് ശരിക്കും അവസരം

ഫോണിനെ പവർഫുള്ളാക്കാനായി 5,160 mAh ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. ഇത്
അൾട്രാ ഫാസ്റ്റ് 120W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 സർട്ടിഫിക്കേഷനുണ്ട്. അതുപോലെ Wi-Fi 7 സപ്പോർട്ടും ഐഖൂ നിയോ 9 പ്രോയ്ക്ക് ലഭിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :