Samsung, Realme, iQOO ഫോണുകൾ നിങ്ങളുടെ ബജറ്റിൽ വാങ്ങിയാലോ? ഇതിനായി Amazon ഫ്രീഡം ഫെസ്റ്റിവൽ തുടങ്ങിക്കഴിഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓഫർ മാമാങ്കത്തിന് ജൂലൈ 31-ന് കൊടിയേറി. ഓണത്തിന് മുന്നേ സ്മാർട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാനുള്ള സുവർണാവസരമാണിത്.
എല്ലാ വർഷവും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടത്താറുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള ഓഫർ സെയിലാണിത്. ഇക്കൊല്ലം സ്മാർട്ഫോണുകൾക്കായി അതിശയകരമായ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. Samsung Galaxy M36, realme NARZO 80 Lite തുടങ്ങിയ ഫോണുകൾക്ക് ആമസോണിൽ ഗംഭീര കിഴിവുണ്ട്.
6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേയിൽ നിർമിച്ചിട്ടുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ് ഇതിന്റെ സ്ക്രീനിനുണ്ട്. സാംസങ്ങിന്റെ തന്നെ Exynos 1380 പ്രൊസസറാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഇതിൽ 50MP പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത് ഫോണിൽ കരുത്തുറ്റ 5000 mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
22,999 രൂപയ്ക്ക് ഇന്ത്യയിൽ ജൂൺ മാസമാണ് ഹാൻഡ്സെറ്റ് പുറത്തിറക്കിയത്. ആമസോണിൽ 6000 രൂപയുടെ ഡിസ്കൌണ്ട് ലഭ്യമാണ്. എന്നുവച്ചാൽ സൈറ്റിൽ ഇതിന് 17,499 രൂപ വിലയാകുന്നു. 500 രൂപയുടെ കൂപ്പൺ കിഴിവും, 1000 രൂപയുടെ ബാങ്ക് ഓഫറും ചേർത്ത് 16000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് സ്വന്തമാക്കാം. വാങ്ങാനുള്ള ലിങ്ക്.
അടുത്തത് പവറിൽ കരുത്തനായ ലാവ ബ്ലേസ് ഡ്രാഗണാണ്. 6.74 ഇഞ്ച് HD+ ഡിസ്പ്ലേയും സ്നാപ്ഡ്രാഗൺ 4 Gen 2 പ്രൊസസറുമാണ് ഇതിലുള്ളത്. പവർ നൽകുന്നത് 5000mAh ബാറ്ററിയാണ്. ഇതിൽ 50MP AI ഡ്യുവൽ റിയർ ക്യാമറയുമുണ്ട്.
ജൂലൈ മാസം പുറത്തിറക്കിയ ലാവ ബ്ലേസ് ഡ്രാഗണിന്റെ വില 11,999 രൂപയാണ്. ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ ഇത് 9999 രൂപയ്ക്ക് വിൽക്കുന്നു. 999 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. ഇങ്ങനെ 9000 രൂപയ്ക്ക് ഫോൺ ലഭിക്കും. Amazon പർച്ചേസ് ലിങ്ക്.
ഇന്ത്യയിലെ ബജറ്റ്, മിഡ് റേഞ്ച് ഫോണുകളിൽ പേരെടുത്ത ബ്രാൻഡാണ് റിയൽമി. 14,999 രൂപയുടെ റിയൽമി നാർസോ 80 ലൈറ്റ് 5ജി നിങ്ങൾക്ക് 11,498 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. 1000 രൂപ കൂപ്പൺ കിഴിവ് വിട്ടുകളയാതിരുന്നാൽ സ്മാർട്ഫോൺ 10498 രൂപയ്ക്ക് കൈയിലെത്തും.
മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, 6000 mAh ബാറ്ററിയുള്ള റിയൽമി 5ജി സെറ്റാണിത്. 6.67 ഇഞ്ച് HD+ ഡിസ്പ്ലേയിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന് 32MP പ്രൈമറി ക്യാമറയുമുണ്ട്. ഇവിടെ നിന്നും വാങ്ങാം.
Also Read: UPI New Rule: ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങൾ, Balance Check, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിന് പരിധി
ആമസോൺ GFF സെയിലിൽ iQOO Z10x 5ജിയ്ക്കും ഗംഭീര ഓഫർ അനുവദിച്ചു. 6.72 ഇഞ്ച് FHD+ ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറാണ് ഇതിലുള്ളത്. 50MP പ്രൈമറി ക്യാമറയും 6500mAh ബാറ്ററിയും ഹാൻഡ്സെറ്റിലുണ്ട്.
18999 രൂപയാണ് വിപണി വിലയെങ്കിലും 14,998 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കും. 13998 രൂപയ്ക്ക് ഈ ബാങ്ക് ഡിസ്കൌണ്ട് കൂടി ഉൾപ്പെടുത്തി സ്മാർട്ഫോൺ പർച്ചേസ് ചെയ്യാം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.